റായ്‌പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ നാലു മാവോവാദി സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഒരു മാവോവാദി നേതാവിന് പരിക്കേറ്റിട്ടുണ്ട്.
സുഖ്മ ജില്ലയില്‍ നിന്നും 450 കിലോമീറ്റര്‍ ദുരെയുള്ള ദന്ദേവാഡ അതിര്‍ത്തിയില്‍ മാവോവാദി സാന്നിധ്യമുള്ളതായി സൂചന ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്), സിആര്‍പിഎഫ്, സംസ്ഥാന പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്താനായത്.
തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ നക്‌സലുകളുടെ യൂണിഫോമും 303 റൈഫിളും, രണ്ട് 12 ബോര്‍ റൈഫിളുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്.
















