രത്‌നധാരണം കൊണ്ട് ശുഭഫലങ്ങളുണ്ടാകുമെന്ന പൊതുധാരണയില്‍ വിശ്വസിച്ച്, അതിന്റെ ഗുണദോഷങ്ങള്‍ അഭിജ്ഞരെക്കൊണ്ട് വിശകലനം ചെയ്യിക്കാതെ എന്തു വിലകൊടുത്തും വാങ്ങി ധരിക്കുക. അഥവാ ആരെങ്കിലും ദാനമായി നല്‍കുന്ന രത്‌നങ്ങള്‍ ധരിക്കുക എന്നിവ അങ്ങനെ വന്നുചേരുന്ന മാര്‍ഗങ്ങളാണ്.
ദാനം കിട്ടുന്ന രത്‌നങ്ങള്‍ യാതൊരു കാരണവശാലും ധരിക്കാന്‍ പാടില്ല. അങ്ങനെ കിട്ടുന്ന രത്‌നം ധരിക്കാന്‍ പാടുണ്ടോ, ഇല്ലയോ എന്നു സസൂക്ഷ്മം പഠനവിധേയമാക്കാതെ ധരിക്കുന്നത് ദോഷഫലങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. എല്ലാ രത്‌നവും എല്ലാവരിലും ഒരേ രീതിയിലുള്ള ഫലങ്ങളല്ല നല്‍കുന്നത്.
ഒരേ രത്‌നം തന്നെ പല വ്യക്തികളിലും വ്യത്യസ്തഫലങ്ങളാണ് ഉളവാക്കുക. എന്നാല്‍ ഗ്രഹനില വിശകലനം ചെയ്ത് പഠനവിധേയമാക്കി അഭിജ്ഞരുടെ ഉപദേശാനുസൃതം രത്‌നങ്ങള്‍ തെരഞ്ഞെടുത്തു ധരിച്ചാല്‍ ശുഭാനുഭവങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും.
















