Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമരാഭാസങ്ങള്‍ക്കെതിരെ വേണ്ടത് ബഹുജനക്കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 08:17 pm IST
in Vicharam

ചുംബനസമരത്തിന് നേതൃത്വം കൊടുത്തവരില്‍ ചിലര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലും മുഖ്യപങ്കാളികളെന്ന് വൈകിയാണെങ്കിലും കണ്ടെത്തിയതില്‍ ആര്‍ക്കും ഒരത്ഭുതവും തോന്നിയില്ല. ഫണ്ടിങ് ഏജന്‍സികളുടെ മാനസപുത്രന്മാരായ ഇവര്‍ പിന്‍വാതിലിലൂടെ ‘നിരപരാധികളായി വൈകാതെ തന്നെ പുറത്തുവന്ന് വിമര്‍ശകരുടെ വായ അടപ്പിക്കുന്നതിനുള്ള സാധ്യതയെ അവഗണിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. 2014 ഡിസംബര്‍ 14,15 തിയ്യതികളില്‍ രണ്ട് ഭാഗമായി ജന്മഭൂമി ദിനപത്രത്തില്‍ എഴുതിയ ‘ചുംബനച്ചാവേറുകളുടെ ദുഷ്ടലാക്ക്’ എന്ന എന്റെ ലേഖനത്തില്‍ നടത്തിയ പല നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

പ്രസ്തുത സമരത്തിന് മനസ്സില്ലാമനസ്സോടെയാണെങ്കിലും അനുഭാവപ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ട പലരും ഇതിന്റെ ഉള്ളുകള്ളികള്‍ അറിയാത്തവരായിരിക്കുമോ? വിശ്വസിക്കാന്‍ പ്രയാസം. മതേതരത്വവും ‘ഫാസിസ്റ്റ് വിരുദ്ധതയും ആരുടെയൊക്കെയോ മുന്നില്‍ എന്തിനോ വേണ്ടി പ്രകടമാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍….. ബീഫ് ഫെസ്റ്റുപോലെ തന്നെ മാധ്യമങ്ങളിലൂടെ ഏതുവിധത്തിലും വൈറല്‍ ആയി അതിലൂടെ മൈലേജെടുക്കുവാന്‍ പരിശ്രമിക്കുന്നവര്‍…….എന്നിവരൊക്കെയായിരുന്നു ഇതിന്റെ സംഘാടകരും അനുഭാവികളും. ഇത്തരം ആളുകള്‍ അര്‍ത്ഥശൂന്യമായി ഉരുവിടുന്ന മതേതരത്വം, ജനാധിപത്യം, മാനവികത, മനുഷ്യാവകാശം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നിവയുടെ പേരില്‍ ഒളിച്ചുകടത്തിയിരുന്നത് ആര്‍ത്തിയുടെയും ആസക്തിയുടെയും ഇരുണ്ട ഭൂഖണ്ഡങ്ങളെയായിരുന്നു.

അടങ്ങാത്ത മാംസാഭിനിവേശത്തിലേക്കും വന്‍ലാഭക്കൊതിയിലേക്കും മുനകൂര്‍ത്തു നില്‍ക്കുന്നതായിരുന്നു അവരുടെ നിഴലുകള്‍പോലും. പ്രാകൃതചോദനകളെയും അസംസ്‌കൃതകാമനകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തുറന്നുവിട്ട് അതിന് മാന്യതയും നിയമസാധുതയും നല്‍കുന്നതിനുള്ള കൊണ്ടുപിടിച്ച വിഫലപരിശ്രമമായിരുന്നു ചുംബനസമരത്തിലൂടെ അവര്‍ നടത്തിയത്.

എങ്ങനെ ചുംബിക്കാമെന്ന് മലയാളികളെ പഠിപ്പിച്ചുവെന്ന് ഗീര്‍വാണമടിച്ച് ചുംബനസമരത്തെയും ആര്‍ത്തവോത്സവങ്ങളെയും രാത്രിയില്‍ സ്ത്രീകളുടെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനപ്രഖ്യാപനമായ ‘ഇരുട്ടു നുണയാം എടികളേ’ തുടങ്ങിയ ‘കലാപരിപാടികളെല്ലാം (ഫലത്തില്‍ സ്ത്രീകളുടെതെല്ലാമെല്ലാം പൊതുഇടത്തിലാക്കുന്നതിന്) പുതിയ കാലത്തിന്റെ പടഹധ്വനിയെന്ന് വാഴ്‌ത്തിയും നിര്‍ല്ലോഭം പിന്തുണച്ചും സ്ത്രീസമൂഹത്തെ കുരുതിക്കളത്തിലേക്കിറക്കി വിടുകയായിരുന്നു നീചമാധ്യമങ്ങളും നികൃഷ്ടബുദ്ധികളും. പിന്തുണയ്‌ക്കുന്നവരെയെല്ലാം പുരോഗമനവാദികളെന്നും എതിര്‍ക്കുന്നവരെ സവര്‍ണ്ണ-ബ്രാഹ്മണ-ഫാസിസ്റ്റ്-സദാചാരഗുണ്ടകളെന്നെല്ലാം അവര്‍ തരംതിരിച്ചു. ഇങ്ങനെ പിരികയറി കുരുതിക്കളത്തിലേക്ക് എടുത്തുചാടി എല്ലാം സ്വയം നഷ്ടപ്പെടുത്തിയ സ്ത്രീകളെ ചൂണ്ടി “അയ്യോ സ്ത്രീകള്‍ക്കുനേരെ അതിക്രമം,”സ്ത്രീ പീഡനം,“ആണഹങ്കാരം” എന്നെല്ലാം അലച്ചാര്‍ത്ത് വിളിച്ചു.

വ്യക്തിസ്വാതന്ത്രവും സ്വയംനിര്‍ണ്ണയാവകാശവും ഇങ്ങനെ പ്രാകൃതരൂപമെടുക്കുമ്പോള്‍ സ്വാഭാവികമായും സംഭവിച്ചേക്കാവുന്ന എല്ലാ സമ്മതങ്ങളുടെയും അനന്തരഫലങ്ങളെ ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാദിത്വം അതില്‍ പങ്കാളികളായ സ്ത്രീകളില്‍നിന്നും തട്ടിയകറ്റി പൊതുസമൂഹത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കുന്ന ഇരട്ടത്താപ്പ് നയമാണ് അക്കൂട്ടര്‍ അവസരവാദപൂര്‍വ്വം കൈക്കൊണ്ടത്. ഇങ്ങനെ തകിടം മറച്ചിലുകള്‍ നടത്തുന്ന പത്രധര്‍മ്മത്തിന്റെ സുരക്ഷിതത്വം വായനക്കാരുടെ അസംഘടിതത്വത്തിലാണ് ചെലവാകുന്നതെന്നുപോലും അവരറിയുന്നില്ല. വികിരണ ചികിത്സകള്‍ക്കൊന്നും രക്ഷപ്പെടുത്താനാകാത്ത ഇവരുടെ അളിഞ്ഞഴുകിയ തലച്ചോറുകളില്‍ നിന്നും ഒഴുകിപ്പടരുന്ന ഈ വിഷമാലിന്യക്കെടുതിയെ നിര്‍വീര്യമാക്കാന്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് പൊതുസമൂഹം തന്നെ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

പുതിയ വാര്‍ത്തകള്‍

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.