കാഞ്ഞങ്ങാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, വിശ്വഹിന്ദു പരിഷത്തിന്റെ താത്വിക ആചാര്യനും, ശ്രീരാമജന്മഭൂമി പ്രക്ഷോഭങ്ങളുടെ അമരക്കാരനുമായിരുന്ന അശോക് സിംഘാള്ജിയുടെ ദേഹവിയോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് കാഞ്ഞങ്ങാട് ജില്ലാ സമിതി അനുശോചിച്ചു.
1942ല്‍ ആര്‍എസ്എസിന്റെ മുവുവന്‍ സമയ പ്രചാരകനായി പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന സിംഘാള്‍ജി ലോകമെമ്പാടുമുള്ള ഹിന്ദുക്കളില്‍ ആത്മവിശ്വാസത്തിന്റെ പുതുനാമ്പുകള്‍ വിരിയിച്ചെടുത്ത അതുല്യ നേതാവായിരുന്നു. വിശ്വഹിന്ദുപരിഷത്ത് എന്ന പ്രസ്ഥാനത്തെ ലോകത്തിലെ തന്നെ വലിയ സംഘടനയാക്കി മാറ്റിയതില്‍ മുഖ്യ പങ്ക് വഹിച്ചതും ഇദ്ദേഹമായിരുന്നു. ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ശ്രീ ഓംകാര്‍നാഥ് ഠാക്കൂറില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവഗാഹവും നേടിയെടുത്ത അദ്ദേഹം എഞ്ചിനീയറോ ഗായകനോ ആകുന്നതല്ല അഭികാമ്യമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് രാഷ്ട്ര പുരോഗതിക്കായി ഹിന്ദു ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുക്കളുടേയും പട്ടിണി പാവങ്ങളുടേയും ഇടയില്‍ മാറ്റത്തിന്റെ മറ്റൊരു ദിശാബോധം തെളിയിച്ച പകരം വെക്കാനില്ലാത്ത ഒരു നേതാവാണ് അശോക് സിംഘാള്‍ജി. വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളില്‍ മുഴുകിയിരുന്ന ലോകമെമ്പാടുമുള്ള മുഴുവന്‍ ഹിന്ദു സന്യാസി ശ്രേഷ്ഠന്മാരെയും വിശ്വഹിന്ദു പരിഷത്ത് എന്ന ബൃഹദ് പ്രസ്ഥാനത്തില്‍ അണിനിരത്താന്‍ സാധിച്ച അമാനുഷിക വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് ഗോപാലകൃഷ്ണന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ശിവകുമാര്‍ കെ.പൊതുവാള് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് വി.കെ.സതീശന് മാസ്റ്റര്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി വി.ഗോവിന്ദന്, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി രമേശന്, സേവാഭാരതി ജില്ലാ സെക്രട്ടറി കെ.പി.ലക്ഷ്മണന്, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ കെ.വി.ഗണേശന്, വിശ്വഹിന്ദു പരിഷത്ത് ഖജാന്‍ജി കെ.പി.രാമകൃഷ്ണന്, സക്ഷമ ജില്ലാ സംഘടന സെക്രട്ടറി സി.സി.ഭാസ്കരന്, എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ്, പി.വി.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: