ഹരിദ്വാര്‍: ഗോഹത്യ നടത്തുന്നവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ യാതൊരവകാശവുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡില്‍ പശുക്കളെ കൊല്ലുന്നവര്‍ക്ക് എതിരെ നിയമം അതിന്റെ വഴിക്കു തന്നെ നീങ്ങും. ഗോക്കളെ സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം തന്റെ സര്‍ക്കാര്‍ ചെയ്യുകയും ചെയ്യും. റാവത്ത് പറഞ്ഞു. പശുക്കളെ കൊല്ലുന്നവര്‍, അവര്‍ ഏതു മതത്തില്‍ പെട്ടവരായാലും അവരാണ് രാജ്യത്തിന്റെ വലിയ ശത്രുക്കള്‍. അവര്‍ക്ക് ഭാരതത്തില്‍ ജീവിക്കാന്‍ അര്‍ഹതയേയില്ല. ഗോപാഷ്ടമി പരിപാടിയില്‍ പങ്കെടുത്ത് റാവത്ത് പറഞ്ഞു.
സംസ്ഥാനത്ത് ഗോവധം നിരോധിക്കാനുള്ള നിര്‍ദ്ദേശം പാസാക്കിയിട്ടുണ്ട്. പശുത്തൊഴുത്തുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലവും കാലിത്തീറ്റ വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുക്കുന്ന ഒരേഒരു സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അദ്ദേഹം പറഞ്ഞു.
ഹിന്ദുസംഘടനകളുടേയും ബിജെപിയുടേയും നേതാക്കള്‍ ഗോവധനിരോധനത്തെപ്പറ്റി പറഞ്ഞാലുടന്‍ അവരെ വര്‍ഗീയമായി കാണുകയും അവര്‍ക്ക് എതിരെ വിഷം തുപ്പുകയും ചെയ്യുന്ന നേതാക്കളും പത്രക്കാരും ഹരീഷ് റാവത്തിന്റെ പ്രസ്താവന കണ്ട മട്ടില്ല. ഇത്തരം പ്രസ്താവനകളുടെ പേരില്‍ ഹിന്ദു നേതാക്കളെ പ്രതിക്കൂട്ടില്‍ കയറ്റുന്ന കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെപ്പറ്റി മിണ്ടാട്ടമില്ല.
















