വാഷിങ്ടണ്‍: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ ഡേവിഡ് ഹെഡ്‌ലിയുടെ വിചാരണ വൈകാതെ ആരംഭിച്ചേക്കും. മുംബയിലെ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകാം വിചാരണ.ലഷ്‌ക്കര്‍ ഭീകരനായഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ തടവിലാണ്. ഡിസംബര്‍ പത്തിന് ഇയാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിചാരണ ചെയ്യുമെന്നാണ് സൂചന.
166 പേര്‍ കൊല്ലപ്പെട്ട 2008 നവംബര്‍ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണക്കേസില്‍ ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ 35 വര്‍ഷം തടവ് അനുഭവിക്കുകയാണ്.
















