പാട്‌ന: നിതീഷ് സര്‍ക്കാര്‍ സ്ഥാനമേറ്റപ്പോള്‍ റിമോട്ട് കണ്‍ട്രോളുള്ള ലാലു പ്രസാദ് യാദവ് പുഞ്ചരിക്കുകയാണ്. ഉപമുഖ്യമന്ത്രിസ്ഥാനമടക്കം രണ്ടു മന്ത്രി പദവികളാണ് വീട്ടലേക്ക് കടന്നുവന്നത്. ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ലാലുവിന് ഉള്ളത്. ആ രണ്ടു പേരും മന്ത്രിമാരായി.
28 കാരനായ മൂത്ത മകന്‍ തേജ്പ്രതാപ് യാദവ് മന്ത്രി. ഇളയ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി.
ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ തേജസ്വി യാദവ് ദല്‍ഹി ആര്‍കെ പുരത്തെ ദല്‍ഹി സ്‌കൂളിലാണ് പഠിച്ചത്, അതും ഒന്‍പതാം ക്‌ളാസുവരെ മാത്രം. അതു കഴിഞ്ഞ് ക്രിക്കറ്റ് കളിയുമായി ഇറങ്ങി.ഝാര്‍ഖണ്ഡിനുവേണ്ടിയാണ് കളിക്കുന്നത്. 2012 വരെ ദല്‍ഹി ഡെയര്‍ഡെ വിള്‍സിനു വേണ്ടി കളിച്ചു. ഝാര്‍ഖണ്ഡിനു വേണ്ടി വിര്‍ദഭയ്‌ക്ക് എതിരെ കളിച്ചിട്ടുണ്ട്. നല്ല സ്പീഡ് (സീം) ബൗളറാണ്.
















