ബെംഗളൂരു: കന്നഡ നടന്‍ ഹച്ചാ വെങ്കട് ഡോ. അംബേദ്കറെ അപമാനിച്ചുവെന്ന കേസില്‍ പോലീസ് അറസ്റ്റില്‍. ഒരു ടിവി ഷോയിലാണ് ഭരണഘടനാ ശില്‍പ്പി ഡോ. ബി. ആര്‍. അംബേദ്കറെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. ഇതെത്തുടര്‍ന്നുണ്ടായ വ്യാപകമായ പരാതികളെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ്.
ബലാത്സംഗ കേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ കൊടുക്കണമെന്ന് വെങ്കട് അഭിപ്രായപ്പെട്ടു. എന്നാല്‍, ഭരണഘടന അതനുവദിക്കുന്നില്ലെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഭരണഘടനാ ശില്‍പ്പി അംബേദ്കറെ കുറിച്ച് വെങ്കട് മോശം പരാമര്‍ശം നടത്തുകയായിരുന്നു.
















