ലക്നോ: ഉത്തര്‍പ്രദേശിലെ 50 ജില്ലകള്‍ വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ചു. വരള്‍ച്ച ബാധിത ജില്ലകളില്‍ റവന്യൂ പിരിവ് മാര്‍ച്ച് 31 വരെ മാറ്റിവച്ചു.
ഫൈസാബാദ്, ഝാന്‍സി, സന്ത് രവിദാസ്നഗര്, ലക്നോ, അലഹബാദ്, മിര്‍സാപൂര്‍, ബാലിയ, ഗാസിയബാദ് ഉള്‍പ്പെടയുള്ള ജില്ലകളാണ് വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. വരള്‍ച്ചാദുരിതാശ്വാസ നടപടികള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
















