ജമ്മു: പാക്ക് അധിനിവേശ കശ്മീരില്‍ ഗറില്ലകള്‍ ഭീകരവാദ പരിശീലനം നടത്തുന്നതായി ഭാരത സൈന്യം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തലനുസരിച്ച് ഏകദേശം 600 മുതല്‍ 700 വരെയുള്ള ഗറില്ലകളാണ് ഇത്തരത്തില്‍ പരീശീലനം നടത്തുന്നതെന്ന് സൈന്യം വെളിപ്പെടുത്തി.
35-36 ഭീകരവാദ പരിശീലന ക്യാമ്പുകള്‍ പാക്ക് അധിനിവേശ കശ്മീരില്‍ പ്രവര്‍ത്തിക്കുന്നതായി പിടിയിലായ ഭീകരന് മുഹമ്മദ് നാവേദ് വെളിപ്പെടുത്തിയെന്നും സൈന്യം വ്യക്തമാക്കി.
കശ്മീരില്‍ ഐഎസ് പോലുള്ള ഭീകര സംഘടനയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ പോലും ഇതു സംബന്ധിച്ച സംഘര്‍ഷങ്ങളൊന്നും മേഖലയില്‍ ഉണ്ടായിട്ടില്ല. അത്തരത്തിലെന്തെങ്കിലും ഉണ്ടായാല്‍ അതിനെ നേരിടുമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
















