ന്യൂദല്‍ഹി: ഭാരതത്തില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നിന്നും ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പിരിച്ചെടുത്തത് 80 കോടി രൂപ. കഴിഞ്ഞ എട്ടു വര്‍ഷം ഭാരതത്തില്‍ ഭീകരത അഴിച്ചുവിടാനായിരുന്നു ഈ പണം ഉപയോഗിച്ചത്.
മറ്റു രാജ്യങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന തുക വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഭീകരസംഘടനകളുടെ വിവിധ കേന്ദ്രങ്ങളിലേക്കും ഭീകരപ്രവര്‍ത്തനത്തില്‍ മരിച്ചവരുടെ കുടുംബത്തിലേക്കുമാണ് എത്തിയത്. മൊബൈല്‍ കമ്യൂണിക്കേഷന്‍, വൈദ്യസഹായം, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വസ്ത്രങ്ങളും മിലിട്ടറി ഉപകരണങ്ങളും എന്നിങ്ങിനെയാണ് ബാക്കി പണം ചെലവിടുന്നത്.
ഭാരതീയ രഹസ്യാന്വേഷണ വിഭാഗം പാരീസിലെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സിന് നല്‍കിയ എമേര്‍ജിംഗ് ടെററിസ്റ്റ് ഫിനാന്‍സിംഗ് റിസ്‌ക്ക് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഭീകരസംഘടനകളുടെ അന്താരാഷ്‌ട്ര പ്ലാറ്റ്ഫോമാണ് പാക്കിസ്ഥാനാണെന്നും പാക് മണ്ണ് ഭീകരര്‍ക്ക് തഴയ്‌ക്കാന്‍ ഐഎസ്‌ഐ നല്‍കുകയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പാരീസിലേത് പോലെ 2008 ല്‍ മുംബൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌ക്കറും ആക്രമണം നടത്തിയത് പാക്കിസ്ഥാന്റെ പിന്തുണയോടെയാണ്. 2011 സെപ്റ്റംബറില്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹിസ്ബുള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
















