Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിളപ്പിലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ വിട്ടുനില്‍ക്കാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 10:55 pm IST
inThiruvananthapuram

ശിവാ കൈലാസ്

വിളപ്പില്‍ശാല: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത വിളപ്പില്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി ഇടതു മുന്നണിയില്‍ പൊട്ടിത്തെറി.

രണ്ടര വര്‍ഷം പ്രസിഡന്റ് പദം സിപിഐക്കും വിട്ടുനല്‍കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ഉറച്ചു നിന്നതോടെ ഇന്നലെ തീരുമാനമെടുക്കാനാവാതെ യോഗം പിരിഞ്ഞു. അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ അംഗങ്ങള്‍ വിട്ടു നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനിടെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും രണ്ടു തവണ സ്ഥിരം സമിതി അദ്ധ്യക്ഷനും നിലവിലെ സിപിഎം ഏര്യാ കമ്മിറ്റി അംഗവുമായ എ. അസീസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാത്തതില്‍ ഏര്യാ കമ്മിറ്റിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വേളയില്‍ ഏര്യാകമ്മിറ്റി അംഗം ജി. സുധാകരന്‍ നായരെയാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കളത്തിലിറക്കിയത്. പേയാട് ഓഫീസ് വാര്‍ഡില്‍ മത്സരിച്ച സുധാകരന്‍ നായരെ എതിര്‍ സ്ഥാനാര്‍ഥിയായ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. കാര്‍ത്തികേയന്‍ 208 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അതോടെ വിജയിച്ചവരില്‍ പ്രമുഖനായ അസീസ് പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് പാര്‍ട്ടി പ്രാദേശിക ഘടകം ഉറപ്പിച്ചു. നാലാം തവണ പഞ്ചായത്തംഗം, ഏര്യാ കമ്മിറ്റിയംഗം, വൈസ് പ്രസിഡന്റായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പഞ്ചായത്ത് ഭരണ സമിതിയിലുള്ള പരിചയം എന്നിവയൊക്കെ അസീസിന് പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കാനുള്ള കാരണങ്ങളായിരുന്നെങ്കിലും നറുക്ക് വീണത് വെള്ളൈക്കടവ് വാര്‍ഡില്‍ നിന്നു വിജയിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയരാജിനായിരുന്നു.

സിപിഎം ആറ്, സിപിഐ നാല്, ബിജെപി ആറ്, കോണ്‍ഗ്രസ് നാല് എന്നിങ്ങനെയാണ് വിളപ്പില്‍ പഞ്ചായത്തിലെ കക്ഷിനില. ഭരിക്കാന്‍ 11 സീറ്റുകള്‍ വേണമെന്നിരിക്കെ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പത്ത് സീറ്റുകളുള്ള ഇടതു പക്ഷത്തിന് ഭരണം ഉറപ്പിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം വീതം വീതിച്ചെടുക്കണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയതാണ് ഇപ്പോള്‍ സിപിഎമ്മിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.

ഏര്യാകമ്മിറ്റിയില്‍ വിളപ്പിലില്‍ നിന്ന് മൂന്ന് പ്രതിനിധികളാണുള്ളത്. ഇതില്‍ അസീസ് ഒഴികെയുള്ള രണ്ട് പ്രതിനിധികളായ സുധാകരന്‍ നായര്‍, ചെറുകോട് മുരുകന്‍ എന്നിവര്‍ വിജയരാജിനെ പ്രസിഡന്റാക്കണമെന്ന് വാദിച്ചത് പ്രസിഡന്റ് സ്ഥാനം മോഹിച്ച് പേയാട് ഓഫീസ് വാര്‍ഡില്‍ സുധാകരന്‍ നായരുടെ ദയനീയ പരാജയത്തിന് അസീസ് ചരടു വലിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതുകൊണ്ടാണത്രെ. മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സിപിഐയെ പിണക്കിയതോടെ പഞ്ചായത്തില്‍ സിപിഎമ്മിന് ആറു സീറ്റായി അംഗബലം ചുരുങ്ങും. നിലവില്‍ ബിജെപിക്കും പഞ്ചായത്തില്‍ ആറു സീറ്റുണ്ട്. തുല്യ വോട്ടുകളാകുന്നതോടെ വിളപ്പിലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പില്‍ കലാശിക്കാനാണ് സാധ്യത. ഏര്യാ സെക്രട്ടറി പുത്തന്‍കട വിജയന്റെ വിശ്വസ്തനായ വിജയരാജിന് അഞ്ചു വര്‍ഷം പ്രസിഡന്റ് പദവിയെന്ന സിപിഎമ്മിന്റെ വല്യേട്ടന്‍ ഭാവം അങ്ങനങ്ങ് അനുവദിക്കാനാവില്ലെന്നതാണ് സിപിഐ നിലപാട്.

അസീസിനെ പഞ്ചായത്ത് പ്രസിഡന്റാക്കാത്തതില്‍ വിളപ്പിലിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും മുസ്ലിം സമുദായത്തിലും കടുത്ത അമര്‍ഷമുണ്ട്. ന്യൂനപക്ഷങ്ങളോട് പൊതുവെ സിപിഎം വച്ചുപുലര്‍ത്തുന്ന അവഗണനയാണ് അസീസില്‍ നിന്ന് പ്രസിഡന്റ് പദവി തട്ടിയെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് അവര്‍ പരസ്യമായി പറയുന്നു. ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നേക്കാവുന്ന വിഭാഗീയതയ്‌ക്ക് ഇത് ആക്കം കൂട്ടുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.

ബിജെപി പ്രതീക്ഷയോടെയാണ് മത്സരരംഗത്തുള്ളത്. സിപിഎം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാണിച്ച സുധാകരന്‍ നായരെ പരാജയപ്പെടുത്തിയ പാര്‍ട്ടിയുടെ യുവരക്തം എസ്. കാര്‍ത്തികേയനെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ബിജെപിക്ക് നാലാം തവണയും വിജയവഴി തുറന്നിട്ട പുറ്റുമ്മേല്‍കോണം വാര്‍ഡില്‍ നിന്നു വിജയിച്ച ജഗദമ്മ ടീച്ചറാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.