ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല, ഭരണം യുഡിഎഫിന്. തെരഞ്ഞെടുപ്പ് കാലയളവിലെ രഹസ്യധാരണ മറനീക്കി പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്. അധ്യക്ഷന്‍-ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തോമസ് ജോസഫ് ചെയര്‍മാനായും മുസ്ലിംലീഗിലെ ബീന കൊച്ചുബാവ വൈസ്‌ചെയര്‍പേഴ്‌സനായും തെരഞ്ഞെടുക്കപ്പെട്ടു.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് തോമസ് ജോസഫിന്റെ പേര് മുസ്ലിം ലീഗിലെ എ. എ. റസാക്ക് നിര്‍ദ്ദേശിച്ചു. കേരളാ കോണ്‍ഗ്രസ-എമ്മിലെ ബിന്ദുതോമസ് പിന്താങ്ങി. എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച ഡി. ലക്ഷ്മണന്റെ പേര് കെ. ജെ. പ്രവീണ്‍ നിര്‍ദ്ദേശിച്ചു. റെമി നസീര്‍ പിന്താങ്ങി. ബിജെപിയിലെ ആര്‍. ഹരിയുടെ പേര് പാര്‍വ്വതി സംഗീത് നിര്‍ദ്ദേശിച്ചു. റാണി രാമകൃഷ്ണന്‍ പിന്താങ്ങി. ഒരു സ്വതന്ത്രന്റേത് ഉള്‍പ്പടെ തോമസ് ജോസഫിന് 27 വോട്ടു ലഭിച്ചു. പിഡിപിയുടെ രണ്ട് വോട്ട് ഉള്‍പ്പടെ ഡി. ലക്ഷ്മണന് 21 വോട്ടും ആര്‍. ഹരിയ്‌ക്ക് നാല് വോട്ടും ലഭിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന വൈസ്‌ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ ബീന കൊച്ചുബാവ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ റെമി നസീറിന് 21 വോട്ടുകളും ബിജെപിയുടെ സലിലകുമാരി ടീച്ചര്‍ക്ക് നാല് വോട്ടുകളുമാണ് ലഭിച്ചത്. നിലവിലുളള 52 അംഗ സഭയില്‍ യു ഡി എഫിന് 26ഉം എല്‍ ഡി എഫിന് 19ഉം അംഗങ്ങള്‍ ഉണ്ട്. നാല് ബിജെപി, രണ്ട് പിഡിപി, ഒരു സ്വതന്ത്രന്‍ എന്നതാണ് കക്ഷി നില. ഒരു ദശാബ്ദത്തിലേറെയുള്ള കാത്തിരിപ്പിന് ശേഷമാണ് ആലപ്പുഴയില്‍ യുഡിഎഫ് ഭരണത്തിലെത്തുന്നത്. വഴിവിളക്കുകള്‍ അടിയന്തരമായി പ്രകാശിപ്പിക്കുക, തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണുക, മാലിന്യ നിര്‍മാര്‍ജ്ജനം, ഗതാഗതകുരുക്ക് എന്നിവയ്‌ക്ക് പരാഹാരം കാണുക തുടങ്ങിയ പ്രവര്‍ ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ചെയര്‍മാന്‍ പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
















