മോസ്‌ക്കോ: ഈജിപ്തില്‍ തകര്‍ന്ന് വീണ റഷ്യന്‍ വിമാനത്തില്‍ ബോംബ് വെച്ച ഇസ്ലാമിക് ഭീകരര്‍ക്കെതിരെ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കി. ഇതാദ്യമാണ് വിമാനം ഭീകരരുടെ ബോംബ് സ്‌ഫോടനത്തിലാണ് തകര്‍ന്നതെന്ന് മോസ്‌കോ സമ്മതിക്കുന്നത്.
ഐഎസ് ഭീകരര്‍ക്കെതിരെ റഷ്യ സിറിയയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഭീകരര്‍ വിമാനത്തില്‍ ബോംബ് വെച്ചത്. ഒക്‌ടോബര്‍ 31ന് റഷ്യന്‍ വിമാനം തകര്‍ന്ന് 224 പേരാണ് മരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എഫ്എസ്ബി സുരക്ഷാ സര്‍വ്വീസ് യോഗത്തില്‍ തകര്‍ന്ന വിമാനത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കളുടെ കഷണങ്ങള്‍ കണ്ടെത്തിയ കാര്യം സമ്മതിച്ചത്.
















