പൂച്ചാക്കല്‍: തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ചിക്കന്‍പോക്‌സ് പടരുന്നു. കളപറമ്പത്ത് കോളനി, ഉളവയ്‌പ്പ് എന്നിവിടങ്ങളിലെ പത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. അടുത്തടുത്ത വീടുകളായതിനാല്‍ രോഗം പെട്ടന്ന് വ്യാപിക്കുന്നു.
മുന്‍കാലങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പുകളും നടത്തിയിരുന്നു. ഇപ്പോള്‍ ഇത് നടക്കുന്നില്ല. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
















