ലക്‌നൗ: പാരീസ് ആക്രമണത്തെ ന്യായീകരിച്ചുള്ള യുപി മന്ത്രി അസം ഖാന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. അസം ഖാന്റെ പരാമര്‍ശം അപലപനീയമാണെന്ന് ബിജെപി പ്രതികരിച്ചു. അമേരിക്കയുടെ നയങ്ങളെ വിമര്‍ശിക്കുന്ന അസംഖാന്‍ സൗദി അറേബ്യയെ എന്തു കൊണ്ട് കുറ്റപ്പെടുത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ചോദിച്ചു.
പാരീസില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണം വന്‍ശക്തികള്‍ സിറിയയിലും ഇറാഖിലും നടത്തിയ ആക്രമണങ്ങളുടെ മറുപടിയാണെന്നാണ് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസംഖാന്റെ പ്രതികരണം. അമേരിക്കയും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തില്‍ പാവപ്പെട്ട ജനങ്ങള്‍ കൊല്ലപ്പെട്ടതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്ന് ചോദിച്ച അസം ഖാന്‍ ഈ കൂട്ടക്കൊലയെയാണ് ലോകം ആദ്യം അപലപിക്കേണ്ടതെന്നും പറഞ്ഞു.
പാരീസ് ആക്രമണത്തെ ന്യായീകരിച്ചുള്ള അസംഖാന്റെ പ്രസ്താവന നിതീകരിക്കാനാകാത്തതാണെന്ന് ബിജെപി നേതാവ് സിദ്ധാര്‍നാഥ് സിംഗ് പ്രതികരിച്ചു.
അമേരിക്കയേയും യൂറോപ്പിനേയും കുറ്റപ്പെടുത്തുന്ന അസംഖാന്‍ സൗദി അറേബ്യയെ വിമര്‍ശിക്കാത്തത് എന്ത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ചോദിച്ചു. അസംഖാന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവും മന്ത്രിയുമായ രാജേന്ദ്ര ചൗധരി പ്രതികരിച്ചു.
















