കണ്ണൂര്‍: സേവനത്തിന്റെ കര്‍മ്മ ക്ഷേത്രമായി സര്‍വ്വമംഗള സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പളളിക്കുന്ന് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 10ാംമത് സംരംഭമായ സര്‍വ്വമംഗള സേവാകേന്ദ്രം തെക്കീബസാറില്‍ അശോകാ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് സഹ പ്രാന്തസംഘചാലക് അഡ്വ.കെ.കെ.ബാല്‍റാമും, ട്രസ്റ്റ് മെമ്പര്‍ ഭവാനി കുട്ടികൃഷ്ണനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. എല്ലാ മനുഷ്യരിലും സേവന തല്‍പരതയുണ്ടെന്നും അവസരങ്ങള്‍ ലഭിക്കുമ്പോഴാണ് അത് പ്രകടമാകുന്നതെന്നും ബാലറാം ചൂണ്ടിക്കാട്ടി.
ഒരു മഹത്തായ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ പരപ്രേരണയില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് സ്വയംസേവകര്‍. ഗുജറാത്തിലെ മോര്‍വിയില്‍ ദുരന്തം ഉണ്ടായപ്പോള്‍ മരണപ്പെട്ടവരുടെ അഴുകി ദ്രവിച്ച ശവശരീരങ്ങള്‍ സംസ്‌കരിക്കാന്‍ പട്ടാളം പോലും അറച്ചു നിന്നപ്പോള്‍ സ്വയംസേവകര്‍ അതിനു തുനിഞ്ഞിറങ്ങിയത് ഈ സേവന മനോഭാവം ഒന്നുകൊണ്ടു മാത്രമാണ്. ഇതെന്റെ വീടാണെന്നും എല്ലാവരും എന്റെ കുടുംബാംഗങ്ങളാണെന്നുമുള്ള ചിന്തയാണ് ഇത്തരം സേവനങ്ങള്‍ക്ക് പ്രചോദനങ്ങളാകുന്നത്. സര്‍വ്വ മംഗള സേവാ കേന്ദ്രം നാനാവിധ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര കേന്ദ്രമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ഡെപ്യൂട്ടി കലക്ടറും ട്രസ്റ്റു മെമ്പറുമായ രവീന്ദ്രനാഥ ചേലേരി അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സംഘടനാ കാര്യദര്‍ശി യു.എം.ഹരിദാസ്, പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ കേണല്‍ രാംദാസ്, ഭാരതീയ വിചാരകേന്ദ്രം മുന്‍ ജില്ലാ അധ്യക്ഷന്‍ പി.ജനാര്‍ദ്ദനന്‍, എന്‍ആര്‍ഐ കോ-ഓപ്.സൊസൈറ്റി പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണന്‍, ട്രസ്റ്റ് മെമ്പര്‍ ഭവാനി കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാ രിച്ചു.
ട്രസ്റ്റ് അംഗം പി.ടി.രമേശന്‍ സ്വാഗതവും സെക്രട്ടറി പി.സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
















