Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊലപാതകത്തിലേക്ക് നയിച്ചത് പോലീസിന്റെ അനാസ്ഥ ലോറിയിടിപ്പിച്ച് കൊലപാതകം; പ്രതികള്‍ കൊടുംക്രമിനിലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:46 pm IST
in Alappuzha

ചേര്‍ത്തല: ഒറ്റമശേരിയില്‍ മത്സ്യത്തൊഴിലാളികളായ രണ്ടുപേരുടെ അതിദാരുണ കൊലപാതകത്തിലേക്ക് നയിച്ചത് പോലീസിന്റെ തികഞ്ഞ അനാസ്ഥ. ഇത് തെളിയിക്കുന്നതാണ് നാട്ടുകാരുടെ വെളിപ്പെടുത്തലുകളും പി. തിലോത്തമന്‍ എംഎല്‍എ പുറത്തുവിട്ട രേഖയും. പ്രതികള്‍ കൊടും ക്രിമിനലുകളാണെന്ന് അന്വേഷണത്തി ല്‍ വ്യക്തമായി.

പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊടുംകുറ്റവാളിയായ പോള്‍സണ്‍ മൂന്നുവര്‍ഷം മുമ്പ് വൈദികനെ ആക്രമിക്കുന്നിലേക്ക് എത്തിയത്. കൊല്ലപ്പെട്ട ജോണ്‍സണിന്റെ വീട്ടുമുറ്റത്ത് സ്‌നേഹക്കുട്ടായ്‌മയുടെ പരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമണം. അപ്പോള്‍ പോള്‍സണിനും മര്‍ദ്ദനമേറ്റു. അതിന്റെ പകപോക്കലാണ് സ്ഥിരം കുറ്റവാളി പോള്‍സണും സഹോദരന്‍ ടാലിഷും നടത്തിയത്. ടാലിഷിന് വിവാഹക്കുറി നല്‍കാന്‍ പള്ളി അധികാരികള്‍ തയ്യാറാകാതിരുന്നതാണ് ചടങ്ങ് അലങ്കോലമാക്കി വൈദികനെ മര്‍ദ്ദിക്കാന്‍ കാരണം.

അതിനുശേഷം പലകുറി ജോണ്‍സണുമായി ഇവര്‍ പലകുറി സംഘര്‍ഷം ഉണ്ടാക്കി. ജോണ്‍സണിനെ കൊല്ലുമെന്ന് പോള്‍സണിന്റെ പരസ്യമായ ഭീഷണിയും നിലനിന്നു. ഒരുമാസത്തിന് മുമ്പും ഏതാനും ദിവസം മുമ്പും ഗുണ്ടാസംഘമെത്തി ആക്രമണത്തിനൊരുങ്ങി. ഒടുവിലത്തെ ശ്രമം പോലീസിന്റെ ഇടപെടലിലാണ് പരാജയപ്പെട്ടത്.

അക്രമികള്‍ കാറിലെത്തിയ വിവരം നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസിന് അന്നും പിടികൂടാനായത് വെള്ളിയാഴ്ച കൊലപാതകത്തില്‍ പിടിയിലായ സിബുവിനെ മാത്രമാണ്. മറ്റുള്ളവര്‍ വാഹനം ഉപേക്ഷിച്ച് കടന്നു. ലഘുവായ കേസെടുത്ത് ഇയാളെ വിട്ടയക്കുകയും ചെയ്തു. തുടര്‍ന്നും പോള്‍സണും കൂട്ടരും ആയുധങ്ങളുമായി ഒറ്റമശേരിയില്‍ കറങ്ങുന്ന വിവരം എംഎല്‍എ പി. തിലോത്തമനെ വിവരം അറിയിച്ചു. അദ്ദേഹം ഡിവൈഎസ്പിക്ക് ഭീമഹര്‍ജി തയ്യാറാക്കി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എംഎല്‍എയുടെ കത്തുസഹിതം അവര്‍ ഡിവൈഎസ്പിക്ക് 150ല്‍ പരം പേരുടെ ഒപ്പോടുകൂടി നിവേദനം സമര്‍പ്പിച്ചു. മരിച്ച ജോണ്‍സണും പരാതിക്കാരില്‍ ഉള്‍പ്പെട്ടു.

സ്ഥലവാസികള്‍ ഗുണ്ടാവിളയാട്ടം മൂലം കടുത്ത ഭീതിയിലാണെന്നും അടിയന്തര നടപടി വേണമെന്നുമാണ് കത്തിലൂടെ ഡിവൈഎസ്പിയോട് എംഎല്‍എ ആവശ്യപ്പെട്ടത്.

എന്നാല്‍, പോലീസ് തികഞ്ഞ അനാസ്ഥയും നിഷ്‌ക്രിയത്വവും പുലര്‍ത്തി. പരാതിയില്‍ പേരെടുത്ത് പറഞ്ഞ ഗുണ്ടകളെ വിളിച്ചുവരുത്താന്‍ പോലും തയ്യാറായില്ല. ഇതാണ് അക്രമികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതും രണ്ടുപേരെ അതിനിഷ്ഠൂരമായി വധിക്കാനിടയാക്കിയതും.

രണ്ടുപേരെ ഗുണ്ടകള്‍ കൊന്നതിലെയും ദുഃഖം അണപൊട്ടുമ്പോഴും പൊലീസിന്റെ നിലപാടിനെതിരയുള്ള കടുത്ത പ്രതിഷേധവും രോഷവുമാണ് ഒറ്റമശേരി ഗ്രാമത്തിനുള്ളത്.

അവര്‍ പലപ്പോഴും നിയന്ത്രണംവിടുന്ന അവസ്ഥയിലുമാണ്. ജോണ്‍സണെ ലക്ഷ്യമിട്ടെത്തിയ കൊലയാളിസംഘം വെള്ളിയാഴ്ച രാവിലെതന്നെ തൈക്കലില്‍ എത്തിയതായാണ് വിവരം. ജോണ്‍സണ്‍ പെയിന്റിങ് ജോലിചെയ്യുന്ന തൈക്കലിലുള്ള വീടിന് 200 മീറ്ററോളം അകലെയാണ് സംഘം തമ്പടിച്ചത്.ലോറിയോടിച്ചിരുന്ന സിബുവും മറ്റു നാലുപേരും സമീപത്തെ കള്ളുഷാപ്പിലാണത്രെ ആദ്യം സംഗമിച്ചത്.

ഇവിടെ ഏറെനേരം സംഘം ഉണ്ടായിരുന്നതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇതിനുശേഷം ഇവര്‍ തൈക്കലില്‍തന്നെ കറങ്ങുകയായിരുന്നു.

അപകടശേഷം പിടിയിലാകുമ്പോള്‍ സിബു കൊല്ലം സ്വദേശിയാണെന്നാണ് പോലീസിനോടു പറഞ്ഞിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് അപകടത്തിനു പിന്നിലെ ആസൂത്രണം പുറത്തായത്.കേസിലെ മുഖ്യസൂത്രധാരനായ തയ്യില്‍ പോള്‍സണ്‍ ഒരാളെ ചവിട്ടിക്കൊന്നതുള്‍െപ്പടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ്.

ഇയാള്‍ ഗുണ്ടാനിയമപ്രകാരം പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.സഹോദരന്‍ ടാലിസിന്റെ വിവാഹം മുടക്കിയെന്നാരോപിച്ച് അക്രമം നടത്തിയതിന് പല സ്റ്റേഷനുകളിലും പോള്‍സണെതിരെ കേസുണ്ട്. 2010 ലാണ് തണ്ണീര്‍മുക്കം സ്വദേശിയായ സെന്തില്‍കുമാറിനെ മര്‍ദിച്ച് അവശനാക്കി ചവിട്ടിക്കൊന്നത്. ഇതുമായി ബന്ധപ്പെട്ട് അര്‍ത്തുങ്കല്‍ സ്റ്റേഷനില്‍ കേസുണ്ട്.

വിവാഹം മുടക്കിയെന്നാരോപിച്ച് 2011ല്‍ മുഹമ്മ പാലയ്‌ക്കല്‍ വീട്ടില്‍ സന്ദീപിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു.

സംഭവത്തില്‍ ചേര്‍ത്തല സ്റ്റേഷനില്‍ കേസുണ്ട്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് കിണറുമുക്കില്‍ ലൂബിനെ മര്‍ദിച്ച കേസില്‍ പട്ടണക്കാട് സ്റ്റേഷനില്‍ കേസുണ്ട്.

മൂന്നുമാസം മുമ്പ് സാലിഷിനെ മര്‍ദിച്ചതിന് മരിച്ച ജോണ്‍സണെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

New Release

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

പുതിയ വാര്‍ത്തകള്‍

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.