അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ രാത്രിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. പഞ്ചായത്താഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നിലാണ് ചാക്കില്‍ നിറച്ച മാലിന്യം രാത്രികാലങ്ങളില്‍ നിക്ഷേപിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഇത്തരത്തില്‍ മാലിന്യം നിക്ഷേപിച്ചെങ്കിലും ഇതിനെതിരെ പ്രതികരിക്കാന്‍ സപ്ലൈകോ അധികൃതര്‍ തയ്യാറായില്ല.തുടര്‍ന്ന് വീണ്ടും മാലിന്യം നിക്ഷേപിച്ചതോടെ അധികൃതര്‍ അമ്പലപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
















