ചേര്‍ത്തല: കാട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ് വധഭീഷണി യുള്ളത് സംബന്ധിച്ച് ചേര്‍ത്തല ഡിവൈഎസ്പിക്ക് പി. തിലോത്തമന്‍ എംഎല്‍എ നാല് ദിവസം മുമ്പേ രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇരട്ടകൊലപാതകത്തിന് ഇടയാക്കിയതെന്നും എംഎല്‍എ പറഞ്ഞു.
പട്ടണക്കാട് പഞ്ചായത്ത് നിവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിടെ സന്ദര്‍ശനം നടത്തിയ എംഎല്‍എ നാട്ടുകാരില്‍ നിന്നു നിവേദനം വാങ്ങിയശേഷം എംഎല്‍എയുടെ ഔദ്യോഗിക കത്തും സഹിതമാണ് ഡിവൈഎസ്പിക്ക് കത്ത് നല്‍കിയത്.
കഴിഞ്ഞ ഒന്‍പതിന് നല്‍കിയ പരാതിയില്‍ അടിയന്തിരമായ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും അക്രമികള്‍ക്ക് സഹായകരമായതായും എംഎല്‍എ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും എംഎല്‍ എ ആവശ്യപ്പെട്ടു.
















