ചേര്‍ത്തല: പെട്ടി ഓട്ടോറിക്ഷയും മത്സ്യ വില്‍പ്പന സ്റ്റാളും കത്തിനശിച്ച നിലയില്‍. തണ്ണീര്‍മുക്കം പഞ്ചായത്ത് 22-ാം വാര്‍ഡില്‍ മേലേകോക്കാട്ട് സാജന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന വാഹനത്തിന്റെ ടയറുകള്‍ പൊട്ടുന്ന ശബ്ദം കേട്ടാണ് കുടുംബാംഗങ്ങള്‍ ഉണര്‍ന്നത്. സീറ്റിനടിയില്‍ നിന്നാണ് തീപടര്‍ന്നത്. സാജന്റെ പിതാവ് അശോകന്‍ കാളികുളം കവലയില്‍ മത്സ്യ വില്‍പ്പന നടത്തുന്ന സ്റ്റാളിന്റെ ഭാഗവും കത്തിയ നിലയിലാണ്. വാഹനം കത്തിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടാകാമെന്നാണ് കരുതുന്നത്. ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.
















