ആലപ്പുഴ: വി. സ്‌നേഹ കുട്ടികളുടെ പ്രധാനമന്ത്രി. ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയാണ് നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌നേഹ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം എന്നതായിരുന്നു പ്രസംഗ വിഷയം. പള്ളിപ്പാട് നടുവട്ടം ദിവ്യാഭവനത്തല്‍ വി.സി. സുരേന്ദ്രന്റെയും കെ. വത്സലയുടെയും മകളാണ് സ്‌നേഹ. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ എസ്. പ്രണവ് രണ്ടാംസ്ഥാനവും മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ നിവില്‍ സാം എബ്രഹാം മൂന്നാംസ്ഥാനവും നേടി. പ്രസംഗമത്സരം ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ നിഥിന്‍ ജോഷ് എബ്രഹാമിന് ദേവദത്ത് ജി. പുറക്കാട് സ്മാരക ട്രോഫി നല്‍കും.
















