ആലപ്പുഴ: ഭര്‍ത്താവിന് ഗള്‍ഫില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അച്ഛന്‍ 1.4 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച് പരാതിയുമായി മകള്‍ വനിതാ കമ്മിഷന്‍ അദാലത്തില്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ കാര്‍ത്തികപ്പള്ളി സ്വദേശിനിയാണ് പിതാവിനെതിരേ പരാതിയുമായി എത്തിയത്. ഭര്‍ത്താവിനെ ഗള്‍ഫില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് പണം വാങ്ങിയിട്ട് കൊണ്ടുപോയില്ലെന്നും തുക തിരികെ നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തുക തിരികെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറാന്‍ വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി ഉത്തരവിട്ടു.
ഇളയമകന്‍ സമാധാനത്തോടെ വീട്ടില്‍ കഴിയാന്‍ അനുവദിക്കുന്നില്ലെന്നും സ്വന്തമായുള്ള വസ്തു വില്‍ക്കാന്‍ സമ്മതിക്കുന്നില്ലെന്നും ആരോപിച്ച് തിരുവന്‍വണ്ടൂര്‍ സ്വദേശിയായ എഴുപത്തിമൂന്നുകാരി അദാലത്തിലെത്തി. മകനൊപ്പം കഴിയാന്‍ ആഗ്രഹമില്ലെന്നും സ്വത്തുവിറ്റ് അനാഥാലയത്തില്‍ കഴിയാനാണ് ആഗ്രഹമെന്നും ഇവര്‍ കമ്മിഷനെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് കേസ് ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു കൈമാറി.
വീട്ടില്‍കിടക്കുന്ന വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടും നിരന്തരം വഴിയില്‍ തടഞ്ഞും മാനസികമായി ദ്രോഹിക്കുന്നുവെന്നാരോപിച്ച് മാവേലിക്കര കണ്ണമംഗലം സ്വദേശിനിയായ എഴുപത്തിയഞ്ചുകാരി അദാലത്തില്‍ പരാതി നല്‍കി. കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാവേലിക്കര എസ്‌ഐയ്‌ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
അപകടത്തില്‍ മരിച്ച ഭര്‍ത്താവിന് അവകാശപ്പെട്ട സ്വത്ത് നിരസിച്ച് മൂന്നുവയസുള്ള കുട്ടിയ്‌ക്കൊപ്പം വീട്ടില്‍നിന്ന് ഇറക്കിവിട്ടതായി ആരോപിച്ച് യുവതി അദാലത്തില്‍ പരാതി നല്‍കി. കരുമാടി സ്വദേശിനിയായ യുവതി കുഞ്ഞുമായാണ് അദാലത്തിനെത്തിയത്. ദേവസ്വംബോര്‍ഡ് ജീവനക്കാരനായ ഭര്‍ത്താവ് മരിച്ച് 11-ാം ദിവസം ഭര്‍ത്താവിന്റെ അമ്മയും പെങ്ങളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ടതായും ഭര്‍ത്താവിനുകൂടി അവകാശപ്പെട്ട സ്വത്ത് പെങ്ങളുടെ പേരിലേക്ക് എഴുതി നല്‍കിയതായും പരാതിയില്‍ പറയുന്നു. മകളുമൊത്ത് ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ സഹായം ആവശ്യപ്പെട്ടാണ് യുവതി കമ്മീഷനെ സമീപിച്ചത്. പരാതി അന്വേഷണത്തിനായി അമ്പലപ്പുഴ എസ്‌ഐയ്‌ക്ക് കൈമാറി.
വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവിക്കൊപ്പം വനിതാ എസ്‌ഐ റ്റി.പി. സീന, പി.റ്റി. ചന്ദ്രലേഖ, എന്‍.ഡി. അര്‍ച്ചന, കൗണ്‍സിലര്‍മാരായ എസ്. അഞ്്ജുലക്ഷ്മി, സിതാര തിലക് എന്നിവരും പരാതികള്‍ കേട്ടു.
















