ചേര്‍ത്തല: വൃക്കരോഗം ബാധിച്ചു മരിച്ച ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അരുണിന്റെ സ്മരണക്കായി വൃക്കരോഗികളെ സഹായിച്ച് കൂട്ടുകാരായ യുവാക്കളുടെ കൂട്ടായ്മ. ചേര്‍ത്തല അരുണ്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ ഫോറമാണ് വൃക്കരോഗികള്‍ക്കു സഹായമെത്തിക്കുക എന്ന ലക്ഷ്യവുമായി തോള്‍സഞ്ചി എന്ന ഹ്രസ്വ ചലച്ചിത്രമേള നടത്തിയത്. നെടുമ്പ്രക്കാട് സ്വദേശിയായ അരുണിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ എന്‍എസ്എസ് യൂണിയന് ഹാളില്‍ നടത്തിയ മേള പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഖില്‍ മോഹന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍. എന്‍എസ്എസ് കോളേജ് അദ്ധ്യാപകന് ഡോ.എന്‍. മാധവമേനോന് അരുണ്‍ അനുസ്മരണം നടത്തി. കെ.എന്‍. ദേവദാസ്, ധനീഷ് രാജ്, ലാല്‍ബി തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകരായ രാജ്ബാബു, സനല്‍കുമാര്‍ ശശിധരന്, കാമറാമാന് കെ.ജി. ജയന് എന്നിവരടങ്ങുന്നതായിരുന്നു വിധി നിര്‍ണയ കമ്മിറ്റി. വൈകിട്ടു നടന്ന സമാപന സമ്മേളനം ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എം. ആരിഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ബി. ശ്രീകുമാര്‍ അവയവദാനം നടത്തിയ സ്വാതിയുടെ മാതാപിതാക്കളെ ആദരിച്ചു. അജയ് കെ.ആര്. വൃക്കരോഗികള്‍ക്കുള്ള ചികിത്സാ സഹായ സമര്‍പ്പണം നടത്തി.
















