ചേര്‍ത്തല: ബൈക്കിലെത്തി യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്താലെന്നു സൂചന, ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശി രജ്ഞിഷിനുവേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി. ഏറ്റുമാനൂരിലെ സ്വകാര്യ കമ്പിനിയില്‍ എന്‍ജിനിയറായ ഇയാളെ തിരക്കി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ ഉപയോഗിക്കുന്ന മൊബൈലിന്റെ ടവര്‍ അടിസ്ഥാനമാക്കി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആക്രമണ സ്ഥലത്തു നിന്നു ലഭിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും പഴ്‌സും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സൂചനകള്‍ ലഭിച്ചത്. ബൈക്കില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ജോലി ചെയ്യുന്ന കമ്പിനിയുടെ ഉടമസ്ഥതയിലുള്ളതാണ്. യുവതിയുമായി നേരത്തെ പരിചയമുള്ള ഇയാള്‍ എന്‍ജിനിയറിങ് കോളജിലെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു. ചേര്‍ത്തല ഡിവൈഎസ്പി–എന്‍.എന്‍. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ വീട്ടില്‍ ചെന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
എറണാകുളം നേവല്‍ബേസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പള്ളിപ്പുറം പുളിച്ചിയില്‍ പരേതനായ ഷണ്‍മുഖന്റെ മകള്‍ ശാരിമോള്‍(24)ക്കു നേരെയാണ് കഴിഞ്ഞ ദിവസം ആസിഡ് ആക്രമണമുണ്ടായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയില്‍ നിന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് ഒന്ന് എ. മധു മൊഴിയെടുത്തു. യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്നു ലഭിച്ച ആസിഡിന്റെ അവശിഷ്ടങ്ങള്‍ രാസപരിശോധനയ്‌ക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്.
















