അമ്പലപ്പുഴ: കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കാന്‍ പോസ്റ്റാഫീസ് ജീവനക്കാര്‍ ശ്രമിക്കുന്നതായി ആക്ഷേപം. ഇടതു വലതു യൂണിയനുകളില്‍ പ്പെട്ട ജീവനക്കാരാണ് നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രപദ്ധതികളെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞാണ് പോസാറ്റാഫീസില്‍ എത്തുന്നവരില്‍ പലരും.
ഇവരോടെ ഇങ്ങനെ ഒരു പദ്ധതി ഇല്ലെന്നും ഇ തൊക്കെ തട്ടിപ്പാണെന്നും പറഞ്ഞ് തിരികെ അയയ്‌ക്കുകയാണ്. കുറേ ദിവസങ്ങളായി അമ്പലപ്പുഴ പോസ്റ്റാഫീസില്‍ ജീവനക്കാരില്ല എന്ന കാരണം പറഞ്ഞ് നിക്ഷേപകരെയും പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവരെയും ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനു ആളുകളാണ് ഇതുമൂലം പോസ്റ്റാഫീസിനു മുന്നില്‍ കൂട്ടംകൂടി നില്‍ക്കന്നത്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് തങ്ങല്‍ക്ക് കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നതെന്നും അതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ എത്താതിരിക്കുകയാണ് ബുദ്ധിയെയന്നും ചില ജീവനക്കാര്‍ നാട്ടുകാരെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.
തൊഴില്‍ ഉറപ്പു പദ്ധതിയുടെ തുക വാങ്ങാന്‍ എത്തുന്നവരോടാണ് ഇത്തരത്തില്‍ ജീവനക്കാര്‍ കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കി വിടുന്നത്.
















