പൂച്ചാക്കല്‍: തുറവൂര്‍ സബ് ജില്ല ശാസ്ത്രമേള വേദിയില്‍ ഉച്ചഭക്ഷണം തികയാതിരുന്നത് കുട്ടികളെ വലച്ചു. പകുതിയോളം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിക്കഴിഞ്ഞപ്പോള്‍ ഉണ്ടാക്കിയ ഭക്ഷണം തീര്‍ന്നു പോയതിനെ തുടര്‍ന്ന് എല്‍പി, യുപി വിഭാഗങ്ങളിലെ കുട്ടികളടക്കം നിരവധി പേര്‍ക്ക് വരിയില്‍ കാത്തുനില്‍ക്കേണ്ടി വന്നു.
പൂച്ചാക്കലിലെ സ്‌കൂളില്‍ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. പിന്നീട് വീണ്ടും ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് പ്രശ്‌നം പരിഹരിച്ചു.
















