ആലപ്പുഴ: ചെസ് അസോസിയേഷന്‍ ആലപ്പുഴയുടെ നേതൃത്വത്തില്‍ ജില്ലാ ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ് 21 നും 22 നും ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. 21നു ടീം ചാമ്പ്യന്‍ഷിപ്പും 22നു വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുമാണ്. മൂന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതാകണം ടീം. ഓരോ സ്‌കൂളിനും ഒന്നില്‍ കൂടുതല്‍ ടീമുകളെയും വ്യക്തിഗത മല്‍സരാര്‍ത്ഥികളെയും പങ്കെടുപ്പിക്കാം. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ, നാലു മുതല്‍ എട്ടുവരെ, എട്ടു മുതല്‍ പന്ത്രണ്ടു വരെ എന്നീ വിഭാഗങ്ങളായാണു മല്‍സരങ്ങള്‍. 19 ന്അകം റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 94952 57277. ജില്ലാതലത്തില്‍ വിജയിക്കുന്ന ഓരോ വിഭാഗത്തിലും ആദ്യത്തെ അഞ്ചു ടീമുകള്‍ക്കും വ്യക്തിഗത മല്‍സരാര്‍ത്ഥിക്കും തൃശൂരില്‍ നടക്കുന്ന നടക്കുന്ന സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.
















