ഗുവഹാത്തി : ഗുവഹാത്തി വടക്കു കിഴക്കന്‍ പ്രവിശ്യയിലെ ജനവാസ കേന്ദ്രത്തിനടുത്തുള്ള ഫാന്‍സി ബാസാറില്‍ തീപിടുത്തം. വീട്ടുപകരണങ്ങളുടേയും തുണിത്തരങ്ങളുടേയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന കടകളും ഗോഡൗണുകളുമാണ് പ്രദേശത്തുള്ളത്.
അതിനാല്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
















