Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടക് സമാധാനത്തിലേക്ക്; വിഎച്ച്പി നേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 12:37 pm IST
in India

വിരാജ്‌പേട്ട (കര്‍ണാടക): മതഭ്രാന്തനായ ടിപ്പുസുല്‍ത്താന്റെ ജന്മവാര്‍ഷിക ദിനം ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം താക്കീതായി.

അക്രമികള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ വിഎച്ച്പി നേതാവ് ഡി.എസ്. കുട്ടപ്പയുടെ മൃതദേഹം ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജന്മനാട്ടില്‍ സംസ്‌കരിച്ചു.

ടിപ്പുസുല്‍ത്താന്‍ ജന്മദിനാഘോഷം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിഎച്ച്പി അടക്കമുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ബിജെപിയുടെയും വിവിധ ഹിന്ദു സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിലെ പ്രകടനത്തിനെ മുസ്ലിം തീവ്രവാദികള്‍ വ്യാപകമായി കുടക് ജില്ലയില്‍ ആക്രമിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നടന്ന പ്രതിഷേധം

അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ട കര്‍ണാടക പോലീസ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി അക്രമം നടത്തുകയായിരുന്നു. കല്ലേറില്‍ കൊല്ലപ്പെട്ട കുട്ടപ്പ വിഎച്ച്പി കുടക് ജില്ലാ സംഘടനാ സെക്രട്ടറിയായിരുന്നു. ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഏറെക്കാലം മടിക്കേരി എംഎല്‍എ അപ്പാച്ചു രഞ്ചന്റെ പിഎ ആയിരുന്ന കുട്ടപ്പ മാതാപുരത്തിനടുത്ത് ഉള്‍ഗോഡ് സ്വദേശിയാണ്.

പുട്ടണ്ണ ചെട്ടി മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍.

പോലീസിന്റെ സംരക്ഷണത്തില്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ശുണ്ടിക്കുപ്പ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ മുസ്ലീം മതതീവ്രവാദികളാണ് അക്രമം നടത്തിയത്. സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. മടിക്കേരിക്കടുത്ത് എരുമാട് ഇത്തരം സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. വാഹനങ്ങളിലും മറ്റുമെത്തുന്ന മതതീവ്രവാദികള്‍ ജില്ലയുടെ പല ഭാഗത്തും അക്രമങ്ങള്‍ നടത്തുന്നതായി പരാതിയുണ്ട്. പച്ച, ചുവപ്പ് ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ അക്രമകാരികളെക്കുറിച്ച് ചിലര്‍ സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ് സംവിധാനമില്ലാത്തതും മുസ്ലിം മതതീവ്രവാദികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കര്‍ണാടകയില്‍ തമ്പടിക്കാന്‍ കാരണമാകുന്നുണ്ട്.

ഷിവ്‌മോഗയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍

അക്രമത്തില്‍ കൊല്ലപ്പെട്ട കുട്ടപ്പയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ വീട്ടുപരിസരത്ത് സംസ്‌കരിച്ചു. സംസ്‌കാരച്ചടങ്ങില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ, എംപിമാരായ ശോഭ കലന്തനാജെ, സി.ടി.രവി, ബിജെപി സംസ്ഥാന പ്രസിഡണ്ട് പ്രഹ്ലാദ് ജോഷി, എംഎല്‍എമാരായ അപ്പാച്ചു രഞ്ജന്‍, കെ.ജി.ബൊപ്പയ്യ, ജില്ലാ പ്രസിഡണ്ട് സുജ കുശാലപ്പ തുടങ്ങി സംഘപരിവാര്‍ സംഘടനകളിലെ നിരവധി പേര്‍ പങ്കെടുത്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കുടക് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങിങ്ങായി ചെറിയ അക്രമങ്ങളുണ്ടാകുന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇന്നലെ ഉണ്ടായിട്ടില്ല. നേരത്തെ കുടക് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മലയാളിയായ മന്ത്രി കെ.ജെ.ജോര്‍ജ്ജിനെ മാറ്റി പകരം മന്ത്രി ദിനേശ് ബുരാപ്പുവിന് ചുമതല മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. കര്‍ണാടക എഡിജിപി ആലോചന്‍ കുമാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.കേരളത്തിലും പലയിടങ്ങളിലും വിഎച്ച്പി-ഹിന്ദുഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.