തിരുവനന്തപുരം: സഹസ്ര കോടികളുടെ സമ്പത്ത് സൂക്ഷിച്ചിരിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഉദേ്യാഗസ്ഥ വൃന്ദത്തിന്റെ അലംഭാവംമൂലം സുരക്ഷാ ഭീഷണിയിലാണെന്ന് ഹിന്ദുഐക്യവേദി.
ശ്രീപത്മനാഭ ക്ഷേത്ര സുരക്ഷയ്‌ക്ക് പ്രധാനമായും വിനിയോഗിച്ചിരുന്നത് വിദഗ്‌ദ്ധപരിശീലനം ലഭിച്ച 50 കമാന്റോകളെ ആയിരുന്നു. ക്ഷേത്രത്തിന്റെ വലിപ്പവും സ്വത്തിന്റെ മൂല്യവും കണക്കിലെടുക്കുമ്പോള്‍ ഇത് അപര്യാപ്തമാണെന്ന് ഹൈന്ദവ സംഘടനകള്‍ പരാതിപ്പെട്ടിരുന്നെങ്കിലും ക്ഷേത്ര ഭരണം കയ്യാളുന്ന ഉദേ്യാഗസ്ഥ വൃന്ദം അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. നിലവില്‍ ക്ഷേത്ര സുരക്ഷയ്‌ക്കുണ്ടായിരുന്ന 50 കമാന്റോകളില്‍നിന്നും 30 പേരെ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുകയുണ്ടായി. ശ്രീപത്മാനാഭ സുരക്ഷാ ചുമതലയുള്ള കമാന്റോകളെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുതെന്നും ക്ഷേത്ര ആചാരങ്ങളില്‍ താല്‍പര്യമുള്ള 50 കമാന്റോകളെ സ്ഥിരമായി ക്ഷേത്രത്തില്‍ നിലനിര്‍ത്തണമെന്നുമുള്ള സര്‍ക്കാരിന്റെ കര്‍ശന ഉത്തരവ് മറികടന്നാണ് ഉദേ്യാഗസ്ഥരുടെ ഈ ധാര്‍ഷ്ട്യം. ക്ഷേത്രം നേരിടുന്ന വലിയ സുരക്ഷാ ഭീഷണി ഉടന്‍ പരിഹരിക്കണം. മുഴുവന്‍ കമാന്റോകളെയും ഉടന്‍ ക്ഷേത്രത്തില്‍ വിന്യസിക്കണമെന്നും ഹിന്ദുഐക്യവേദിസംസ്ഥാനസമിതിഅംഗം കെ. പ്രഭാകരന്‍ ആവശ്യപ്പെട്ടു.
















