ന്യൂദല്‍ഹി: ചെറുകിട വ്യാപാരം, പ്രതിരോധം, നിര്‍മ്മാണം, ബാങ്കിങ്, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ തുടങ്ങിയ പതിനഞ്ച് മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാതലായ മാറ്റം വരുത്തി. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.
ഇവയ്‌ക്ക് ഇന്നലെ മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു. കാപ്പി, റബ്ബര്‍, ഏലം, പാമോയില്‍, ഒലിവ് കൃഷി എന്നീ രംഗങ്ങളില്‍ വിദേശ നിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള ഉല്പ്പാദനം മെച്ചപ്പെടുത്താനും പുതിയ മാറ്റങ്ങള്‍ ഉപകരിക്കും.
















