ന്യൂദല്‍ഹി: ബ്രിട്ടണ്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടാറ്റ ഗ്രൂപ്പിന്റെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്ലാന്റിലും സന്ദര്‍ശനം നടത്തും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രധാനമന്ത്രയുടെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും.
ബ്രിട്ടണിലെ ഭാരത നിക്ഷേപങ്ങളുടെ തുടക്കം തന്നെ ജാഗ്വാര്‍ പ്ലാന്റിന്റെ ഏറ്റെടുക്കലായിരുന്നെന്ന് വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. യുകെയിലെ എറ്റവും വലിയ സ്വകാര്യ കമ്പനികള്‍ പ്രമുഖ സ്ഥാനത്താണ് ജാഗ്വാറിനുള്ളത്. പ്രതിവര്‍ഷം 425000 വാഹനങ്ങളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.
2008ലാണ് ടാറ്റ ഗ്രൂപ് നഷ്ടത്തിലായിരുന്ന ജാഗ്വാര്‍ കമ്പനിയെ എറ്റെടുക്കുന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് കമ്പനി ലാഭത്തിലായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
















