ന്യൂദല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എന്ത് പരാതിയുണ്ടെങ്കിലും കേന്ദ്രം രൂപീകരിച്ച ജുഡീഷ്യല്‍ കമ്മിറ്റിയില്‍ അറിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാതികള്‍ പരിഹരിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം തന്നെ. അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ദോഗ്ര റെജിമെന്റ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ അപാകതകള്‍ ഉണ്ടെന്ന് പറഞ്ഞ് ചില വിമുക്ത ഭടന്മാര്‍ തങ്ങള്‍ക്ക് കിട്ടിയ സൈനിക മെഡലുകള്‍ മടക്കി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകള്‍.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഒരു അപാതകയും ഇല്ലാതെ നടപ്പാക്കണമെന്നാണ് എന്റെ ആഗ്രഹം. അത് അര്‍ഥവത്തായി നടപ്പാക്കുക തന്നെ ചെയ്യും. മോദി പറഞ്ഞു.
















