അട്ടാരി: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് അട്ടാരി അതിര്‍ത്തിയില്‍ ഭാരത – പാക്കിസ്ഥാന്‍ സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറി. സീറോ ലൈനില്‍ ബിഎസ്എഫ് അമൃത്‌സര്‍ സെക്ടര്‍ കമാന്‍ഡന്റ് ബിപുള്‍ ബിര്‍ ഗുസെയ്ന്‍, പാക്കിസ്ഥാന്‍ റെയ്ഞ്ചര്‍ വിങ് കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ ബിലാല്‍ അഹമ്മദ് എന്നിവര്‍ തമ്മിലാണ് മധുര പലഹാരങ്ങള്‍ കൈമാറിയത്.
ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഇരു രാജ്യങ്ങളും മധുരം കൈ മാറിയിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ മധുരം കൈമാറല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















