ബിജ്‌നോര്‍: കൂട്ടംതെറ്റി നാട്ടിലെത്തി രണ്ടുപേരെ ആക്രമിച്ച കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ വാര്‍ഹപുര്‍ ജില്ലയിലെ ഹാള്‍ഡുവാല ഗ്രാമത്തിലാണു സംഭവം.
കൂട്ടംതെറ്റി ഗ്രാമത്തിലെ ഒരു കോഴി ഫാമിനടുത്തെത്തിയ കടുവ ജനങ്ങളെ ആക്രമിച്ചപ്പോള്‍ നാട്ടുകള്‍ കൂട്ടംകൂടി കടുവയെ തല്ലിക്കൊല്ലുകയായിരുന്നെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഇര്‍ഫാന്‍ അറിയിച്ചു. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















