ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മായങ്ക് ഗാന്ധി ആം ആദ്മി ദേശീയ എക്‌സിക്യൂട്ടീവില്‍നിന്നു രാജിവച്ചു.
മഹാരാഷ്‌ട്രയിലെ ആം ആദ്മി പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന മായങ്ക് ഗാന്ധിക്കെതിരേ പാര്‍ട്ടിയില്‍ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്‌ട്ര യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു മായങ്ക് പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നു രാജിവച്ചത്.
രാഷ്‌ട്രീയത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടതായും കേജരിവാളില്‍ രാജ്യത്തിന് ഒരുപാട് പ്രതീക്ഷകളുണ്ടെന്നും മായങ്ക് ഗാന്ധി തന്റെ ബ്ലോഗില്‍ എഴുതിയ തുറന്ന രാജിക്കത്തില്‍ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങളുയര്‍ത്തി മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പാര്‍ട്ടിയില്‍നിന്നു പുറത്തായതിനു പിന്നാലെയാണു മായങ്കും രാജി വച്ചിരിക്കുന്നത്.
















