കണ്ണൂര്‍: ജനാധിപത്യ സംവിധാനത്തിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ജില്ലയില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ അക്രമങ്ങളില്‍ നിന്ന് പിന്‍മാറാന്‍ പാര്‍ട്ടി തയ്യാറാവണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പേരാവൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും ഭാര്യയെയും കുട്ടിയെയും അക്രമിച്ച സിപിഎം സംഘം ഇന്നലെ കൂത്തുപറമ്പ് കോട്ടയം മലബാര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സന്തോഷിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരമായി നടത്തുന്ന സിപിഎമ്മിന്റെ അതിക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ജനാധിപത്യത്തോടുള്ള സിപിഎമ്മിന്റെ വെല്ലുവിളി അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
















