കൂത്തുപറമ്പ്(കണ്ണൂര്‍): തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കോട്ടയം മലബാര്‍ ഗ്രാമ പഞ്ചായത്തിലെ 2ാം വാര്‍ഡില്‍ മത്സരിച്ച ബിജെപി പ്രവര്‍ത്തകന്‍ ബീനാ നിവാസില്‍ സന്തോഷ്(38)നെയാണ് സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്രിക സമര്‍പ്പിച്ചത് മുതല്‍ സന്തോഷിനേയും കുടുംബത്തേയും സിപിഎമ്മുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തി വരികയായിരുന്നു. ദീപാവലി പ്രമാണിച്ച് ക്ഷേത്ര ദര്‍ശനത്തിനു പോകവേയാണ് സന്തോഷിനെ ക്രൂരമായി അക്രമിച്ചത്. തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കോട്ടയം പഞ്ചായത്തില്‍ നിന്ന് ബിജെപിയുടെ ഒരംഗം വിജയിച്ചിരുന്നു. മാത്രമല്ല ഏകപക്ഷീയമായി സിപിഎം ഭരണ നടത്തി വരികയായിരുന്ന പഞ്ചായത്തില്‍ ആദ്യമായി പ്രതിപക്ഷം ഉണ്ടാകുന്ന സ്ഥിതിയും സംജാതമായിരുന്നു. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം നേതൃത്വത്തിന്റെ അറിവോടെ സന്തോഷിനെ ക്രൂരമായി അക്രമിച്ചതെന്നാണ് സൂചന. സമാധാനം നിലനില്‍ക്കുന്ന കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലും അക്രമം അഴിച്ചു വിടാനുളള സിപിഎം നീക്കത്തില്‍ മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്.
അക്രമത്തില്‍ മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. ഡിസംബറിന്റെ വരവോടെ പതിവു പോലെ ജില്ലയെ വീണ്ടും കലാപ ഭൂമിയാക്കാനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ വലിയ തോതില്‍ ആയുധ ശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ് സിപിഎം എന്നും പോലീസ് ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.
















