എസ്.ജെ. ഭൃഗുരാമന്‍
തിരുവനന്തപുരം: തനിക്ക് വോട്ട് ചെയ്ത വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാന്‍ അഭിലാഷ് എസ്റ്റേറ്റ് വാര്‍ഡിലൂടെ സഞ്ചരിക്കുകയാണ്. കേവലം ഒരോട്ടിന് സിപിഎമ്മിലെ എ. വിജയനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആര്. അഭിലാഷ് തനിക്ക് വോട്ട് ചെയ്ത വോട്ടര്‍മാരോട് നന്ദി പറയുകയാണ്. തുടര്‍ന്നും എസ്റ്റേറ്റ് വാര്‍ഡില്‍ താന്‍ ഉണ്ടാകുമെന്ന ഉറപ്പ് ഓരോ വോട്ടറെയും നേരില്‍ കണ്ട് അഭിലാഷ് നല്കുന്നു. വോട്ടു ചോദിക്കാനായി അടുത്ത തെരഞ്ഞെടുപ്പിന് മാത്രം എത്തുന്ന രാഷ്ട്രീയക്കാരില്‍ നിന്നു വ്യത്യസ്ഥനാകുകയാണ് ഇദ്ദേഹം.
വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്തിയ ബോര്‍ഡുകള്‍ വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം എസ്റ്റേറ്റ് വാര്‍ഡില്‍ ഒരു വോട്ടിന് ജയിച്ച ഇടത് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്കാണാനോ നന്ദി പറയാനോ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 20 വര്‍ഷത്തെ സംഘപ്രവര്‍ത്തനത്തിലൂടെ സമാഹരിച്ച അനുഭവസമ്പത്തും കറകളഞ്ഞ വ്യക്തിത്വവുമാണ് അഭിലാഷിന് മുതല്‍കൂട്ടായുള്ളത്. ആര്‍എസ്എസ്സിന്റെ നേമം മണ്ഡല് കാര്യവാഹ്, കേരള ക്ഷേത്ര സംരക്ഷണ സമിതി കോലിയാകോട് ശാഖ സെക്രട്ടറി, യുവശക്തി സാംസ്കാരിക സമിതി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ അഭിലാഷ് വഹിച്ചിട്ടുണ്ട്.
എസ്റ്റേറ്റ് വാര്‍ഡില്‍ 2010 ല്‍ ലഭിച്ച വോട്ടിന്റെ അഞ്ചിരട്ടിയിലേറെ ഇക്കുറി ബിജെപി നേടിയെന്നത് ശ്രദ്ധേയമാണ്. എസ്റ്റേറ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച് 2010 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി സജിത 339 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2014 വോട്ടുനേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒ. ബീന ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിക്ക് 1870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ്1869 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് നേടി.
ഒരോട്ടിന്റെ വ്യത്യാസത്തില്‍ വിജയം കൈവിട്ടതില്‍ നിരാശയില്ലെന്നും തുടര്‍ന്നും ജനസേവനത്തിനായി ജനങ്ങളുടെ ഇടയിലുണ്ടാകുമെന്നും അഭിലാഷ് പറഞ്ഞു. ഒരു സ്വകാര്യ പ്രസ്സിലെ ജീവനകാരനാണ് ഇദ്ദേഹം. ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്.
വാര്‍ഡില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നിട്ടുണ്ട്. ഇത് കണ്ടുപിടിച്ച് ബിജെപി ജില്ലാ കമ്മിറ്റിയോട് ആലോചിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് അഭിലാഷ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതു വലതു മുന്നണികള്‍ സഖ്യമുണ്ടാക്കി മത്സരിച്ചു എന്നതിന് മറ്റുള്ള വാര്ഡുകളെപോലെ എസ്റ്റേറ്റ് വാര്‍ഡും ഉദാഹരണമാണ്. കോണ്‍ഗ്രസിന്റെ വോട്ട് ലഭിച്ചിട്ടും കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷം മാത്രമെ നേടാനായുള്ളു എന്നത് ഇടതു പക്ഷത്തിന് നാണക്കേടായി. എസ്റ്റേറ്റ് വാര്‍ഡില്‍ ചരിത്രനേട്ടമാണ് ബിജെപി നേടിയത്. ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: