Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാണംകെട്ട പടിയിറക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 09:00 pm IST
in Vicharam

കേരളം രൂപംകൊണ്ടശേഷം അധികാരത്തിലെത്തിയ എല്ലാ മന്ത്രിസഭകള്‍ക്കും നേരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ 1957ലെ ആദ്യ മന്ത്രിസഭയും 1967 ലെ രണ്ടാം മന്ത്രിസഭയും അഴിമതി ആരോപണങ്ങള്‍ കേട്ട് ആടി ഉലഞ്ഞതാണ്. അതിനുശേഷവും അതൊരു ചടങ്ങ് എന്നനിലയില്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന ഇന്നത്തെ മന്ത്രിസഭ നേരിടേണ്ടി വന്നതുപോലുള്ള ആരോപണങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസുപോലും ആരോപണത്തിന്റെ ചുഴിയില്‍പ്പെട്ട് നട്ടം തിരിഞ്ഞതാണ്. സരിതാ നായരുടെ സോളാര്‍ തട്ടിപ്പിലും സലിംരാജിന്റെ ഭൂമി ഇടപാടിലുമൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് കരിനിഴലിലായിരുന്നു. അഴിമതിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് പുറത്തുപോകേണ്ടിവന്നതു മുമ്പെങ്ങുമില്ലാത്ത അവസ്ഥയാണ്. സോളാര്‍ തട്ടിപ്പില്‍ ഒരു വിധി പ്രതിപക്ഷവുമായി ഒത്തുതീര്‍പ്പാക്കി മുന്നോട്ടു പോകാന്‍ നോക്കിയപ്പോഴാണ് ബാര്‍ കോഴയുടെ കുത്തൊഴുക്കുണ്ടാകുന്നത്.

480 ബാറുകളുടെ ലൈസന്‍സു പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ അനുകൂലമായ തീരുമാനമുണ്ടാകുന്നതിനായി ധനമന്ത്രി കെ.എം.മാണിക്ക് ഒരുകോടി രൂപ നല്‍കിയെന്നാണ് ആദ്യത്തെ ആരോപണം. ബാര്‍ ഉടമസ്ഥരുടെ നേതാവായ ഡോ.ബിജു രമേശാണ് ആദ്യം അഴിമതിക്കഥ വെളിപ്പെടുത്തിയത്. മാണി 5 കോടി രൂപ ആവശ്യപ്പെട്ടതായും ഡോ.ബിജു പ്രസ്താവിച്ചിരുന്നതാണ്. തുടര്‍ന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണവും വന്നു.

കെ.എം.മാണിക്കെതിരെ ആരോപണം ഉയര്‍ന്ന സമയവും സന്ദര്‍ഭവും പ്രത്യേകതയുള്ളതായിരുന്നു. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നാല്‍ മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ആരംഭിക്കുകയും അങ്ങിനെയൊരു സാധ്യത ശക്തിപ്പെടുകയും ചെയ്തപ്പോഴുണ്ടായ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് കെ.എം.മാണിയില്‍നിന്ന് അന്നുതന്നെ വന്നതാണ്. ഏതായാലും ആരോപണത്തില്‍ നിന്നും തടിയൂരാനുള്ള തന്ത്രങ്ങളൊന്നും മാണിക്ക് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും മാണി കോഴവാങ്ങി എന്നത് സ്ഥിരീകരിക്കുന്നതായിരുന്നു. വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാണിയുടെ കാര്യത്തില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നതാണ്.

അത് തള്ളിക്കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിവാദമായത്. മന്ത്രിയെ രക്ഷിക്കാന്‍ ഉതകുംവിധം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയത് കഴിഞ്ഞമാസം 29നാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് മാത്രം വന്ന വിധി ഭരണമുന്നണിക്ക് ഇടിത്തീതന്നെയായിരുന്നു. അന്നുതന്നെ മാണി മന്ത്രിസ്ഥാനം രാജിവച്ചിരുന്നെങ്കില്‍ മാണിക്കും മുന്നണിക്കും പിടിച്ചുനില്‍ക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല അപ്പീല്‍ പോകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ തന്നെ വളഞ്ഞ വഴിയിലൂടെ വിജിലന്‍സ് കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയിലെത്തി.

ഹൈക്കോടതി ജസ്റ്റീസ് കമാല്‍പാഷ അതിനിശിതമായ ഭാഷയില്‍ മന്ത്രി മാണിയെയും വിജിലന്‍സ് ഡയറക്ടറെയും വിമര്‍ശിക്കുകയും ചെയ്തതാണ്.

തിങ്കളാഴ്ച ഈ വിധിയുണ്ടായിട്ടും ഒരു ഉളപ്പുമില്ലാതെ മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള നീക്കം നിര്‍ലജ്ജം തുടരുകയായിരുന്നു. രണ്ടുപകലും ഒരു രാത്രിയും മന്ത്രിയുടെ രാജിപ്രശ്‌നം സജീവമായി നിലനിര്‍ത്തി. ഒടുവില്‍ നാണം കെട്ട പടിയിറക്കമാണ് മാണിക്കുണ്ടായത്. നിയമസഭാ പ്രവര്‍ത്തനത്തിന്റെ അരനൂറ്റാണ്ട് ആഘോഷത്തിന്റെ മധുരം മായുംമുമ്പാണ് മാണിക്ക് ദുര്‍ഗതിയുണ്ടായത്. മാണിയുടെ രാജികൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. ബാര്‍ കോഴയില്‍ മാണിക്കെതിരെ ഉയര്‍ന്ന അതേ രീതിയില്‍ തന്നെയാണ് എക്‌സൈസ് മന്ത്രിക്കെതിരെയും ആരോപണമുണ്ടായിട്ടുള്ളത്. മന്ത്രി കെ.ബാബുവിന് 10കോടി രൂപ നല്‍കി എന്നാണ് വെളിപ്പെടുത്തലുണ്ടായത്.

മാണിക്കെതിരെ ഉണ്ടായ അന്വേഷണമോ നടപടിയോ ബാബുവിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ബാബുവിന് ഒരു ന്യായം മാണിക്ക് മറ്റൊരു ന്യായം എന്ന പരാതിയാണ് കേരളാ കോണ്‍ഗ്രസുകാര്‍ക്കുള്ളത്. ഹൈക്കോടതി വിധി വന്നപ്പോള്‍ മന്ത്രി മാണി തന്നെ ഗൂഢാലോചന ആവര്‍ത്തിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം ചേര്‍ന്ന ഗൂഢാലോചന എന്നു തന്നെയാവണം മാണി ഉദ്ദേശിക്കുന്നത്. അതും അന്വേഷിക്കപ്പെടേണ്ടതാണ്. ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ കീഴില്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.

ബാര്‍ കോഴകേസില്‍ മാണി രാജിവച്ചതുകൊണ്ടു മാത്രം കോഴയുടെ ചുരുളഴിയുകയില്ല. ഈ സര്‍ക്കാര്‍ തന്നെ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. മന്ത്രിസഭ ഒന്നടങ്കം സ്വമേധയാ രാജി നല്‍കുമെന്നൊന്നും പ്രതീക്ഷിച്ചുകൂടാ. അഴിമതി സര്‍ക്കാരിന്റെ അന്ത്യം കാണാന്‍ അതിശക്തമായ ബഹുജനപ്രക്ഷോഭം തന്നെ ഉയര്‍ന്നുവരുമെന്നുറപ്പാണ്. മുമ്പത്തെപ്പോലെ ബഹുജന മുന്നേറ്റത്തിന് മുന്നില്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Mollywood

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.