മുഹമ്മ: കരഞ്ഞും ചിരിച്ചും കളിപറഞ്ഞും അങ്കണവാടിയില്‍ പ്രവേശനോല്‍സവത്തിന് ഇന്ന് തുടക്കം.
പുത്തന്‍ കൂറ്റുകാരെ വരവേല്‍ക്കാന്‍ വര്‍ണാഭമായ ഒരുക്കങ്ങളാണ് അങ്കണവാടികള്‍ നടത്തിയിരിക്കുന്നത്. അലങ്കരിച്ചും വര്‍ണ ബലൂണുകള്‍ ചാര്‍ത്തിയും ഏറെ ആകര്‍ഷകമാക്കാന്‍ ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും മത്സരത്തിലാണ്.സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. കുരുന്നുകള്‍ക്ക് പോഷക സമൃദ്ധമായ ആഹാരവും നല്ല ജീവിത ചര്യയും പഠിപ്പിക്കാന്‍ അങ്കണവാടികള്‍ ഏറെ സഹായകമാകുമെന്ന തിരിച്ചറിവാണ് രക്ഷകര്‍ത്താക്കള്‍ക്ക്. മാതാപിതാക്കളെ ബഹുമാനിക്കാനും മുതിര്‍ന്നവരോട് ആദരവ് കാണിക്കാനും കുരുന്നിലെ കുട്ടികളെ ശീലിപ്പിക്കുകയാണ് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നത്.
മുഹമ്മ പഞ്ചായത്തിലെ 27 അങ്കണവാടികള്‍ പ്രവേശനോല്‍സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 9.30 മുതല്‍ പ്രവേശനോല്‍സവം ആരംഭിക്കും.
















