ഹരിപ്പാട്: ചക്കുളത്ത് പൊങ്കാലയ്‌ക്ക് തെക്കന്‍ മേഖലയിലുള്ള ഭക്തജനങ്ങള്‍ ഏറ്റവും കൂടുതലായി വന്നു പോകുന്നത് എടത്വ-വീയപുരം-ഹരിപ്പാട് വഴിയാണ്. പൊങ്കാല ദിവസം പൊങ്കാല അടുപ്പുകള്‍ വീയപുരം-ഹരിപ്പാട് വരെ നീളുന്നു. കൂടാതെ മിക്ക ഓഫീസുകളിലും അന്നേ ദിവസം ഹാജര്‍ നില കുറവായിരിക്കും. പൊങ്കാല അര്‍പ്പിക്കുവാന്‍ എത്തുന്ന ഭക്തര്‍ക്കുപോലും യാത്രസൗകര്യം കുറവായിരിക്കും. അതുകാരണം ജീവനക്കാര്‍ക്ക് എത്തിച്ചേരുവാന്‍ വാഹനസൗകര്യവും കുറവായിരിക്കും. ഈ സാഹചര്യത്തില്‍ ചക്കുളത്തുകാവ് പൊങ്കല ദിനമായ നവംബര്‍ 25ന് കാര്‍ത്തികപ്പള്ളി താലൂക്കിനും അവധി നല്‍കണമെന്ന് കേരള എന്‍ജിഒ സംഘ് കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കി. താലൂക്ക് പ്രസിഡന്റ് അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ. പ്രകാശ്, ഓമനക്കുട്ടന്‍, മുരളി കൃഷ്ണന്‍, ശ്രീജിത്ത്, ഷിനില്‍ കുട്ടനാട് എന്നിവര്‍ പ്രസംഗിച്ചു.
















