മാന്നാര്‍: വെങ്കലത്തിന്റെ നാടായ മാന്നാറില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം. ബിജെപിക്ക് ഇക്കുറി മൂന്ന് അംഗങ്ങളാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇവിടെയാണ് ബിജെപിയുടെ മിന്നുന്ന വിജയം.
വാര്‍ഡ് നാലില്‍ കലാധരന്‍പിള്ള, ഏഴില്‍ വി.വിജയലക്ഷ്മി, 10ല്‍ ലവന്‍ എന്നിവരാണ് വിജയിച്ചത്. 11-ാം വാര്‍ഡില്‍ ബിജെപി രണ്ടാംസ്ഥാനത്ത് എത്തി. മറ്റു വാര്‍ഡുകളിലും ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും വിഭാഗീയതയില്‍ വികസന മുരടിച്ച നേരിടുന്ന പഞ്ചായത്തില്‍ വികസന സന്ദേശമുയര്‍ത്തിയാണ് ബിജെപി മുന്നേറ്റം നടത്തിയത്.
ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ സിപിഎമ്മിന് ഇവിടെ അഞ്ച് സീറ്റ് മാത്രമാണ് ലഭിച്ചത്. എട്ട് സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. രണ്ടു സ്വതന്ത്രരില്‍ ഒരാളുടെ പിന്തുണയില്‍ ഭരിക്കാനാണ് യുഡിഎഫിന്റെ നീക്കം.
















