ആലപ്പുഴ: നെഹ്‌റുട്രോഫി വാര്‍ഡില്‍ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടിയത് നിയുക്ത കൗണ്‍സിലര്‍ സലിംകുമാറിന്റെ നേതൃത്വത്തില്‍ സിപിഎം അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറു നടത്തിയതും സലിംകുമാറിന്റെ നേതൃത്വത്തിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നെഹ്‌റുട്രോഫി വാര്‍ഡില്‍ ഇത്തവണ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇവിടെ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്കു കഴിഞ്ഞു.
ഇതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മറ്റു പ്രസ്ഥാനങ്ങളെയും രാഷ്‌ട്രീയപാര്‍ട്ടികളെയും പ്രവര്‍ത്തിക്കാന്‍ ഈപ്രദേശത്ത് സിപിഎം അനുവദിക്കാറില്ല. കണ്ണൂര്‍ മോഡല്‍ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത്. പോലീസിനോ മറ്റുള്ളവര്‍ക്കോ എത്തിപ്പെടാന്‍ കഴിയാത്ത തുരുത്തിലാണ് സിപിഎം ഗുണ്ടാസംഘം തമ്പടിക്കുന്നത്. വോട്ടെണ്ണല്‍ ദിവസം വൈകിട്ട് ബിജെപി പ്രവര്‍ത്തകരായ മിതമോന്‍, പ്രേമന്‍, സിജിയപ്പന്‍ എന്നിവരെ സലിംകുമാര്‍, ബിനു, ശരത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് പ്രകടനം നടത്തിയപ്പോഴാണ് സിപിഎം ഗുണ്ടാസംഘം കല്ലേറുനടത്തിയത്. നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. മണ്ഡല്‍ കാര്യവാഹ് സജി, ബിഎംഎസ് പ്രവര്‍ത്തകന്‍ രാജു, എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ഉന്നതനേതൃത്വമാണ് ഇവിടുത്തെ ഗുണ്ടാസംഘത്തെ സഹായിക്കുന്നത്.
ജില്ലയുടെ മറ്റു പ്രദേശങ്ങളിലും അക്രമങ്ങള്‍ക്ക് ഇവരെയാണ് നിയോഗിക്കുന്നത്. അക്രമം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ആര്‍എസ്എസ് താലൂക്ക് കാര്യകാരി മുന്നറിയിപ്പു നല്‍കി. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
















