ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് യുഡിഎഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് ഘടകകക്ഷികളെ കാലുവാരിയെന്ന് ജനതാദള്‍ യു തുറന്നടിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുകയും വോട്ട് തരാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേതെന്ന് ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഓയില്‍പാം ഇന്ത്യാ ചെയര്‍മാനുമായ ഷേഖ് പി. ഹാരീസ് പത്രസമ്മളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തിന്റെ കാരണം. വ്യാപകമായ റിബല്ശല്യവും ഘടകകക്ഷികളെ ഉള്‍ക്കൊള്ളുന്നതിനുള്ള താല്പര്യക്കുറവും പരാജയത്തിന് വഴിവച്ചു. ഇതുമൂലം 100 വാര്‍ഡുകളും 18 ബ്ലോക്ക് ഡിവിഷനുകളും ജെഡിയുവിന് നഷ്ടമായി. മൂന്നൂറോളം സീറ്റുകള്‍ തങ്ങള്‍ക്കു തന്നെങ്കിലും വോട്ടുതന്നില്ല. പകരം സ്നേഹം കാണിച്ച് മുക്കിക്കൊല്ലുന്ന രീതിയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. തങ്ങള്‍ക്കുമാത്രമല്ല, യുഡിഎഫിലെ ഘടകകക്ഷികള്‍ക്കെല്ലാം തന്നെ ഇത്തരത്തില്‍ ക്ഷതമേറ്റെന്നും അദ്ദേഹം പറഞ്ഞു. ഇതേരീതിയിലുള്ള നടപടികള്‍ തുടര്‍ന്നാല്‍ മറ്റു സംവിധാനം തേടേണ്ടിവരുമെന്ന് ഹാരീസ് പറഞ്ഞു.
മുന്നണിയെന്ന നിലയില്‍ ഘടകകക്ഷികളെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം കോണ്‍ഗ്രസ് കാണിക്കാതിരുന്നത് പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണ രംഗത്തും കോണ്‍ഗ്രസിന് പാളിച്ചപറ്റി. ബാര്‍കോഴയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ജനങ്ങളില്‍ സംശയം ജനിപ്പിച്ചതും പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ.എം. മാണി കേരള സമൂഹത്തിന്റെ പൊതുവികാരം മനസിലാക്കി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിരമായി യുഡിഎഫ് ഉന്നതാധികാര സമിതി യോഗം വിളിച്ച് ചേര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: