ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 12ന് നടക്കും. നഗരസഭാ ചെയര്മാന്, മേയര്‍ തെരഞ്ഞെടുപ്പ് 18ന് രാവിലെ 11നും വൈസ് ചെയര്മാന്, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് 19ന് രാവിലെ 11നും വൈസ് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും.
ഓപ്പണ്‍ ബാലറ്റ് മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടു രേഖപ്പെടുത്തുന്ന അംഗം ബാലറ്റിന്റെ പിന്‍വശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം.
മേയര്‍, ചെയര്മാന്, പ്രസിഡന്റ് എന്നിവര്‍ വരണാധികാരിക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ. എന്നാല്‍ ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന്, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ യഥാക്രമം, മേയര്‍, ചെയര്മാന്, പ്രസിഡന്റ് എന്നിവര്‍ക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: