ചെങ്ങന്നൂര്‍: ബിജെപിയുടെ തേരോട്ടത്തില്‍ വെണ്മണി, പാണ്ടനാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് അധികാരം നഷ്ടമായി. വെണ്മണി ഗ്രാമപഞ്ചായത്തില്‍ നാല് സീറ്റ് കരസ്ഥമാക്കി ബിജെപി നിര്‍ണ്ണായക ശക്തിയായി. ഒരംഗം മാത്രം ഉണ്ടായിരുന്ന ഇവിടെ നിലവില്‍ നാലുപേരാണ് വിജയിച്ചത്. വാര്ഡ്ഒന്നില് ഉമാദേവി.എസ്, രണ്ട:് അനില്‍കുമാര്‍ അഞ്ച്: സുരേഷ് കുമാര്‍. 11 അജിതാകുമാരി എന്നിവരാണ് വിജയിച്ചത്. നിസാരവോട്ടുകള്‍ക്ക് അഞ്ചിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി.
ഇവിടെ ബിജെപിയുടെ തേരോട്ടത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ബിജെപിയാണ് പ്രതിപക്ഷം. 15 അംഗ ഭരണസമിതിയില്‍ കഴിഞ്ഞ തവണ എട്ട് അംഗങ്ങളുമായി ഭരിച്ചിരുന്ന എല്‍ഡിഎഫിന് ഇക്കുറി ലഭിച്ചത് നാല് സീറ്റുമാത്രമാണ്. ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കില്ലെന്ന ലക്ഷ്യത്തോടെ മിക്കവാര്‍ഡുകളിലും ഇടത്-വലത് മുന്നണികള്‍ രഹസ്യ ധാരണയില്‍ എത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ്ബിജെപി ജയം.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനാല്‍ 14-ാം വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായ മനോഹരന്റെ തോല്‍വി മുന്നണികളുടെ ഒത്തുകളിയുടെ ഉദാഹരണമാണ്. ബിജെപിയുടെ മുന്നേറ്റത്തില്‍ പ്രമുഖരായ പലരും തോല്‍വി രുചിച്ചിട്ടുണ്ട്.. എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റായി ഉയര്‍ത്തികാട്ടി അഞ്ചാം വാര്‍ഡില്‍ മത്സരിച്ച പി.സി. കുഞ്ഞുകുട്ടി, ഒന്‍പതാം വാര്‍ഡില്‍ മത്സരിച്ച യുഡിഎഫിന്റെ തോമസ്.റ്റി.തോമസ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ തവണത്തെ കക്ഷിനില- എല്‍ഡിഎഫ്-എട്ട്, യുഡിഎഫ്-ആറ്, ബിജെപി-ഒന്ന്. നിലവില്‍- എല്‍ഡിഎഫ്-നാല്, യുഡിഎഫ്-ഏഴ്, ബിജെപി-നാല് എന്നിങ്ങനെയാണ്.
പാണ്ടനാട് ഗ്രാമപഞ്ചായത്തിലും ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിട്ടുള്ളത്. അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്നും നാലാക്കി ഉയര്‍ത്തിയാണ് ഇരുമുന്നണികള്‍ക്കും ഭീഷണിയായത്. അഞ്ചാംവാര്‍ഡില്‍ സ്മിതാ ജയന്, ഏഴ്: ആശ, 10: പി.കെ. അനിതകുമാരി, 12: ശ്രീദേവി എന്നിവരാണ് വിജയിച്ചത്. ഇതോടെ ഇവിടെ ബിജെപി പ്രധാന പ്രതിപക്ഷമായിരിക്കുകയാണ്. ഏഴ് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇവിടെ രണ്ടുസീറ്റിലേക്ക് ചുരുങ്ങി. അഞ്ചാം വാര്‍ഡ് 25 വര്‍ഷമായി തുടര്‍ച്ചയായി വിജയിക്കുന്നു. എട്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി.
ഇടത്-വലത് മുന്നണികള്‍ നടത്തിയ രഹസ്യ ധാരണയില്‍ വോട്ടുകള്‍ മറിച്ച് നല്‍കിയാണ് ബിജെപിയുടെ ജയത്തെ തടഞ്ഞത്. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഭരണം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപി മുന്നേറിയത്. ഇതില്‍ വിറളിപൂണ്ട മുന്നണികള്‍ പരസ്പരം കൈകോര്‍ത്തിരുന്നു. ബിജെപിയുടെ മുന്നേറ്റത്തില്‍ 11-ാം വാര്‍ഡില്‍ മത്സരിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്വത്സലാ മോഹനന് പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെ കക്ഷിനില- എല്‍ഡിഎഫ്-ഏഴ്, യുഡിഎഫ്-രണ്ട്, ബിജെപി-മൂന്ന്. സ്വതന്ത്രന്-ഒന്ന്. നിലവില്‍- യുഡിഎഫ്-ഏഴ്, ബിജെപി-നാല്, എല്‍ഡിഎഫ്-രണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: