കോഴിക്കോട്: കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് വോട്ടില്‍ വന്‍കുറവ്. ബിജെപി ജയിക്കുമെന്നുറപ്പായ ഡിവിഷനുകളില്‍ യുഡിഎഫുമായുള്ള അവിശുദ്ധസഖ്യത്തിന്റെ മറവില്‍ വോട്ടുകച്ചവടം നടത്തിയെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ബേപ്പൂര്‍ പോര്‍ട്ടില്‍ കഴിഞ്ഞതവണ 1998 വോട്ടുകളാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി 1687 ആയി കുറഞ്ഞു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.സതീഷ്‌കുമാറാണ് സിപിഎം -കോണ്‍ഗ്രസ് ബന്ധ ത്തെ മറികടന്ന് വിജയം വരിച്ചത്.
മാറാട്ട് കഴിഞ്ഞതവണ 1874 വോട്ടുകള്‍ എല്‍ഡിഎഫിനുണ്ടായിരുന്നു. അത് 2500 ആയി വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. യുഡിഎഫിന്റെയും എസ്ഡിപിഐയുടെയും പിന്തുണയാണ് വര്‍ദ്ധനയ്‌ക്ക് പിന്നില്‍. സിപിഎമ്മിന്റെ സിറ്റിംഗ് ഡിവിഷനില്‍ വിജയിച്ച ബിജെപിയുടെ പൊന്നത്ത് ഷൈമയെ പരാജയപ്പെടുത്താനുള്ള തന്ത്രമാണ് ജനങ്ങള്‍ പൊളിച്ചത്.
മലാപ്പറമ്പില്‍ 1686 വോട്ടുണ്ടായിരുന്നത് 1516ആയും കുറഞ്ഞു. ഇവിടെ വിജയിച്ചത് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ മകള്‍ കെ.സി. ശോഭിതയാണ്.സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായ കെ.സിനിയാണ് ഇവിടെ പരാജയപ്പെട്ടത്.
മൂന്നാലിങ്ങല്‍ വാര്‍ഡില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിന് 1156 വോട്ടുള്ളത് 527ആയി കുറഞ്ഞു. ഇവിടെ ജനതാദള്‍ സെക്കുലര്‍ വിഭാഗമാണ് എല്‍ഡിഫ് സ്ഥനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്നത്. യുഡിഎഫിലെ ജനതാദള്‍ യു വിഭാഗത്തിലെ അഡ്വ. എം.തോമസ് മാത്യുവാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ടി.ഭാര്‍ഗ്ഗവന്‍ 757 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനം നേടി. കുതിരവട്ടം വാര്‍ഡില്‍ എല്‍ഡിഎഫിന് 2535 വോട്ടുണ്ടായിരുന്നത് 1792ആയി കുറഞ്ഞു.
പുതിയാപ്പയില്‍ 2695 വോട്ടുണ്ടായിരുന്നത് 2592 വോട്ടായി കുറഞ്ഞു. ് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് തരംഗമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കുത്തനെ വോട്ടുകുറഞ്ഞത്.ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചുനല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: