Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജാഡ കാണിക്കാനുള്ള ജല്‍പ്പനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 11:21 pm IST
in Vicharam

ഭാരതത്തെപ്പോലെ ബൃഹത്തായ രാഷ്‌ട്രത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യമോ പശ്ചാത്തലമോ വെളിപ്പെടുത്താതെ അവയെ പര്‍വതീകരിച്ച് ആഗോളാനുഭവമാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ 18 മാസമായി നടന്നുവരുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തില്‍ അവരോധിതനായ സമയം മുതല്‍ തുടങ്ങി ഈ പ്രതിഭാസം. പ്രശ്‌നം പരിഹരിക്കാനല്ല മറിച്ച് അതിനെ എങ്ങനെ വഷളാക്കി ഭാരതത്തിന്റെ യശ്ശസ് എങ്ങനെ ഇകഴ്‌ത്താമെന്നാണ് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

എരീതിയില്‍ എണ്ണയൊഴിക്കുന്ന രീതിയിലാണ് ഇടതുപക്ഷ സാഹിത്യകാരന്മാരുടെ പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇവ കേള്‍ക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്ലേറ്റോ നടത്തിയിട്ടുള്ള നിരീക്ഷണമാണ് ഓര്‍മവരുന്നത്. കവികള്‍ യാഥാര്‍ത്ഥ്യത്തില്‍നിന്ന് രണ്ട് പടി മാറിയ പ്രതിഛായകള്‍ നിര്‍മിക്കുന്നവരാകയാല്‍ തന്റെ മാതൃകാ റിപ്പബ്ലിക്കില്‍ ബഹിഷ്‌ക്കരിക്കപ്പെടും എന്നായിരുന്നു പ്ലേറ്റോ പറഞ്ഞത്. (അക്കാലത്ത് കവിയെന്ന വിവക്ഷ എല്ലാ സാഹിത്യകാരന്മാരെയും ഉള്‍ക്കൊള്ളിക്കുന്നതാകണം.)

ഇന്നത്തെ സ്ഥിതിനോക്കിയാല്‍ പ്രതിഛായാ നിര്‍മാതാക്കളായ മാധ്യമങ്ങള്‍ രണ്ടല്ല എത്രയോ പടി മാറിയ പ്രതിച്ഛായകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകതരം സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, സാമ്പത്തിക ചിന്താസരണികള്‍ തുടര്‍ച്ചയായി കാണികളുടെ മുമ്പിലും വായനക്കാരുടെ നേരെയും അവതരിപ്പിച്ച് അവരുടെ മനസ്സിനെ സ്വാധീനിക്കുകയാണ് മാധ്യമങ്ങളെന്ന് ഹെര്‍ബര്‍ട്ട് ഷില്ലര്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യമനസ്സുകളെ മലിനീകരിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും അച്ചടിമാധ്യമങ്ങളിലെ വാര്‍ത്തകളും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളും ഏകപക്ഷീയമായി മാറുന്നു. വിശകലനങ്ങളോടെയുള്ള വാര്‍ത്തകളാണ് നല്‍കുന്നത്. ദേശീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുവരികയാണ്. യാഥാര്‍ത്ഥ്യം എവിടെയോ അവശേഷിപ്പിച്ചുകൊണ്ടായിരിക്കും അവ നിര്‍വഹിക്കുക.

കേന്ദ്രസാഹിത്യ അക്കാദമിയെയാണ് ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നത്. നിഷേധാത്മക വാര്‍ത്തകള്‍ മാത്രമേ കാണാനുള്ളൂ, കേള്‍ക്കാനുള്ളൂ. കേന്ദ്രസാഹിത്യഅക്കാദമി സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്. ഒരു വിഭാഗം കയ്യടക്കി വച്ചിരുന്ന സ്ഥാപനങ്ങളില്‍ പ്രഗത്ഭരായവര്‍ എത്തിയതാണ് പ്രധാന കാരണം. പ്രഗത്ഭരും പുരോഗമനചിന്താഗതിയുള്ളവരും ആകണമെങ്കില്‍ ദേശീയചിന്തക്ക് പരിഗണനകൊടുക്കാതെ അന്താരാഷ്‌ട്ര വീക്ഷണമുള്ളവര്‍ ആയിരിക്കണമെന്നാണ് ഒരു കൂട്ടര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതാണ് അസഹിഷ്ണുതക്കു കാരണമായിരിക്കുന്നത്. താക്കോല്‍ സ്ഥാനങ്ങളില്‍ വരേണ്ടവര്‍ ഒന്നുകില്‍ കോണ്‍ഗ്രസുകാര്‍ അല്ലെങ്കില്‍ ഇടതുപക്ഷചിന്തകരോ സഹയാത്രികരോ എന്ന ശാഠ്യം പിടിക്കുന്നവര്‍ പലതും ചെയ്തുവെന്നുവരാം.

”ഭൂതകാലത്തെ മാറ്റുവാന്‍ ദൈവത്തിനു കഴിയുകയില്ല. എന്നാല്‍ ചരിത്ര രചയിതാവിനു കഴിയും” എന്ന് ബ്രിട്ടീഷ് ഗ്രന്ഥകാരനായ സാമുവല്‍ ബട്‌ലര്‍ (1835-1902) എഴുതിയിട്ടുണ്ട്. ചരിത്രം ഓര്‍മപ്പെടുത്തല്‍ കൂടെയാണ്. ഭാരതസംസ്‌കാരം നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ അധിഷ്ഠിതമാണെന്ന സത്യം മറച്ചുവെക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തിവരുന്നത്. ‘ബഹുസ്വരത’യാണ് ഭാരതത്തിന്റേതെന്ന വ്യാഖ്യാനം സോണിയാ ഗാന്ധി തുടങ്ങി കേരളത്തിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സാഹിത്യകാരന്മാര്‍ വരെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നു.

എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചരിത്രഗവേഷണ കൗണ്‍സിലിനെ സംബന്ധിച്ചായിരുന്നു വിവാദം ഉയര്‍ത്തിയത്. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയെ അനുകൂലിക്കുന്ന ഒരു പ്രസ്താവനയെങ്കിലും ആഴ്ചതോറും വന്നിരുന്നു.

ഒരാഴ്ച ‘പ്രഗത്ഭചരിത്രകാരന്മാര്‍’ എന്ന പേരില്‍, അടുത്തയാഴ്ച ‘പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞന്മാര്‍’, പിന്നെ ‘പ്രമുഖ ബുദ്ധിജീവികള്‍’ തുടങ്ങിയ ബാനറുകളില്‍. എന്നാല്‍ ഇവയെല്ലാം ഒരു കൂട്ടര്‍തന്നെയാണ് ചെയ്തുവന്നിരുന്നത്. ഓരോരോ സ്ഥാപനങ്ങളിലും അവര്‍ നേടിയെടുത്ത നിയന്ത്രണാധികാരമാണ് വികൃതികള്‍ ഒപ്പിക്കാന്‍ കാരണമായതും. അവസരം ഒരുക്കിയതും. (‘പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും’- അരുണ്‍ഷൂരി)

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങളും പദവികളും ഉപേക്ഷിച്ച ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് 150 രാജ്യങ്ങളിലെ എഴുത്തുകാരുടെ പിന്തുണയെന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ (ഒക്‌ടോബര്‍ 19) കണ്ടു. എഴുത്തുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അഭ്യര്‍ത്ഥനയും നടത്തി.

രാഷ്‌ട്രത്തിന്റെ യശ്ശസ്സ് ക്ഷയിച്ചാലും സാഹിത്യകാരന്മാരുടെ പ്രതിച്ഛായ വര്‍ധിക്കുമല്ലോ. ഇവിടെ പ്രസക്തമായ കാര്യം പരാമര്‍ശിക്കുന്നു. യുക്തിവാദി, ഗ്രന്ഥകാരന്‍, പ്രസാധകന്‍, മലയാളി എന്നീ വിശേഷണങ്ങളുള്ള സനല്‍ ഇടമറുക് എവിടെയാണ്. ബുദ്ധിജീവികള്‍ അന്വേഷിച്ചിട്ടുണ്ടോ?

‘അത്ഭുതങ്ങള്‍’ കാണിച്ചുകൊണ്ടിരുന്ന മുംബൈയിലെ പള്ളിയിലെ കന്യാമറിയത്തിന്റെ രൂപം. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയതാണ് തിരോധാനത്തിനു കാരണമെന്ന് പറയപ്പെടുന്നു. ”വിയോജിക്കാനും ആത്മപ്രകാശനത്തിന്റെ സാഹിത്യത്തിനും ഇടമില്ലാതാകുന്നു, ഈ രാജ്യത്ത്” എന്നെഴുതിയ ഫാ.പോള്‍ തേലക്കാട്ടും ഇത് മനസ്സിലാക്കേണ്ടതാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.